പ്രണയിക്കുന്നവർക്ക് സുരക്ഷ, ലവ് കമാന്‍ഡോസ് കൊച്ചിയിലും

webtech_news18 , News18 India
കൊച്ചി: പ്രണയിക്കുന്നവര്‍ക്കായി കൂട്ടായ്മ ഒരുങ്ങി. കൊച്ചിയിലാണ് ഒന്നാകാന്‍ ഒരുമിക്കാം എന്ന കൂട്ടായ്മ തുടങ്ങിയത്. ദുരഭിമാന കൊലകള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കുക ആണ് കൂട്ടായ്മയുടെ ലക്ഷ്യം.പ്രണയിക്കുന്നവര്‍ക്ക് സംരക്ഷണം, നിയമസഹായം നല്‍കുക, പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ. പാലാരിവട്ടം കുമാരനാശാന്‍ സ്മാരക സൗധയില്‍ മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് സച്‌ദേവ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രണയിക്കുന്നവര്‍ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സഞ്ജയ് സച്‌ദേവ് പറഞ്ഞു.


പ്രണയം കാരണം ദുരിതം അനുഭവിക്കുന്ന 50ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലാകെ 20 ലക്ഷം അംഗങ്ങളുള്ള ലൗ കമാന്‍ഡോസ് എന്ന സംഘടനയുടെ ഭാഗമായാണ് ഒന്നാകാന്‍ ഒരുമിക്കാം കൂട്ടായ്മ കേരളത്തില്‍ പ്രവര്‍ത്തിക്കുക. ഇതിനകം അന്‍പതിനായിരത്തിലധികം പ്രണയ വിവാഹങ്ങളാണ് ലൗ കമാന്‍ഡോസ് നടത്തി കൊടുത്തിട്ടുള്ളത്.
>

Trending Now