രുചിയൂറും കൂൺകട്ട്ലെറ്റ്

webtech_news18 , News18 India
ചിക്കൻ കട്ട്ലെറ്റും, വെജിറ്റബിൾ കട്ട്ലെറ്റും ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ചായയ്ക്കൊപ്പം ചൂടുള്ള ഒരു കട്ട്ലെറ്റ് കൂടിയായാൽ കുശാൽ. വ്യത്യസ്തമായൊരു കട്ട്ലെറ്റ് പരീക്ഷിച്ചാലോ.നിരവധി ആരോഗ്യ ഗുണങ്ങളുള്ള വിഭവമാണ് കൂൺ. വിരളമായിട്ടു മാത്രമേ പലരും കൂൺ ഉപയോഗിക്കാറുമുള്ളു. കൂണു കൊണ്ടുള്ള കറികൾ കുട്ടികൾ ഉൾപ്പെടെ പലർക്കും ഇഷ്ടമാകണമെന്നില്ല. കൂണിന്റെ ഗുണങ്ങൾ ഇനി കട്ട്ലെറ്റ് രൂപത്തിൽ ശരീരത്തിലെത്തും. രുചികരമായ കൂൺ കട്ട്ലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം


ചേരുവകൾ
1. കൂൺ ഫില്ലിംഗിന് - (കട്ടലറ്റ് ഉണ്ടാകാനുള്ളത്)കൂൺ- 200ഗ്രാം
സവോള - 2 (പൊടിയായി അരിഞ്ഞത്)
പച്ചമുളക് 1-2 (പൊടിയായ് അരിഞ്ഞത്)
ജിഞ്ചർ,ഗാർലിക് പേസ്റ്റ്-1-1/2 ടീസ്പൂൺ
മുളക്, കുരുമുളക് പൊടികൾ- 1/2 സ്പൂൺ വീതം
മഞ്ഞൾപൊടി-1/4 ടീസ്പൂൺ
ഗരംമസാല-1/4 ടീസ്പൂൺ
ഉപ്പ്-ടേസ്റ്റിന്
മല്ലിയില-കുറച്ച്
ഓയിൽ- വഴറ്റാനുള്ളത്.2, മുട്ട -1,കുരുമുളക്പൊടി, കുറച്ച്+ഉപ്പ് ആവശ്യത്തിന്
ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചത്-2-3 എണ്ണം
റവ/ബ്രഡ്ക്രംബ്സ്
ഓയിൽ- ഷാലോ ഫ്രൈക് വേണ്ടത്.പാകം ചെയ്യുന്ന വിധംപാനിൽ ഓയിൽ ചൂടാക്കി യഥാക്രമം സവോള, ജിഞ്ചർ,ഗാർലിക്പേസ്റ്റ്, മസാലപൊടികൾ ചേര്‍ത്ത് വഴറ്റുക. മൂത്ത് വരുമ്പോൾ വൃത്തിയാക്കിയ കൂൺ ചേര്‍ക്കുക. ഉപ്പ് ഇട്ട്
ജലാംശം മാറുംവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് മല്ലിചെപ്പു വിതറുക.ഇത് തണുത്തശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചത് ചേർക്കുക. (കൂട്ടിൽ, ഉപ്പ് പോരെങ്കിൽ ഉപ്പ് നോക്കിയ ശേഷം വീണ്ടും ചേര്‍ക്കാം) ഇവ കുഴച്ച്, കട്ട്ലെറ്റ് രൂപത്തിൽ പരത്തി എടുക്കുക.മുട്ട പൊട്ടിച്ച് അതിലേക്ക് കുരുമുളക് പൊടി+ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കി വയ്ക്കുക. വേറൊരു പാനിൽ
ഓയിൽ നല്ലവണ്ണം ചൂടാവുമ്പോൾ പരത്തിവെച്ചിരിക്കുന്ന കട്ട്ലെറ്റുകൾ ഓരോന്നും മുട്ടക്കൂട്ടിലും റവയിലും മുക്കി ഷാലോഫ്രൈ ചെയ്തെടുക്കുക. രുചികരമായ കൂൺ കട്ട്ലെറ്റ് തയ്യാർ.തയ്യാറാക്കിയത് #മിനി സി.പി#agneyaborntoignite
>

Trending Now