ന്യൂസ്18 ഗുഡ് ലൈഫ് ഹെൽത്ത് കോൺക്ലേവ് ശ്രദ്ധേയമായി

webtech_news18
കോഴിക്കോട്: കേരളത്തിന്ത്ന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് ശക്തി പകർന്ന് ന്യൂസ് 18 ഗുഡ് ലൈഫ് ഹെൽത്ത് കോൺക്ലേവ്. വിവിധ സെഷനുകളിലായി വിദഗ്ധർ നയിച്ച ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ന്യൂസ് 18 നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. എം. എൽ.എമാരായ എ.പ്രദീപ് കുമാർ, വി.അബ്ദുറഹമാൻ, ജില്ലാ കലക്ടർ യു.വി ജോസ് പങ്കെടുത്തു.ആന്റി ബയോട്ടിക് ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും ഡോ. അജിത് ഭാസ്ക്കർ നയിച്ച ചർച്ച ശ്രദ്ധേയമായി. കേരളവും പനിയും എന്ന വിഷയത്തിൽ പ്രൊഫ. ജയകൃഷ്ണനും മലയാളിയുടെ സുപ്പർ സ്പെഷ്യാലിറ്റി ആസക്തിയെക്കുറിച്ച് ഡോ. പി.കെ ശശിധരനും ചർച്ച നയിച്ചു. ആരോഗ്യ സംരക്ഷണത്തിന് കായിക ക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. റോയ് പി ചന്ദ്രൻ വിശദീകരിച്ചു.


ദൽഹിയിൽ നിന്നും വീഡിയോ കോൺഫ്രൻസ് വഴി ന്യൂസ് 18 ഹെൽത്ത് കോൺക്ലേവിൽ പങ്കെടുത്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആരോഗ്യ സംരക്ഷണത്തിന് ന്യൂസ് 18 നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.ലഹരി ഉപയോഗമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പ്രൊഫ. പി. എൻ സുരേഷ് കുമാറും ഡിജിറ്റൽ മീഡിയാ ആ സകതിയെക്കുറിച്ച് ഡോ. വർഷ വിധ്യാധരനും ചർച്ച നയിച്ചു. ആത്മഹത്യ നിരക്ക് എങ്ങിനെ കുറച്ചു കൊണ്ടു വരാം എന്നതിനെക്കുറിച്ച് ഡോ. ദയാൽ നാരായണൻ വിശദീകരിച്ചു. പൊതുജന പങ്കാളിത്തം കൊണ്ട് കോൺക്ലേവ് ശ്രദ്ധേയമായി. ഐ.എം.എ കോഴിക്കോട് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
>

Trending Now