ഓറഞ്ച് തൊലി അച്ചാറാക്കിയാലോ!

webtech_news18
നമ്മൾക്ക് ഇന്ന് ഒരു വ്യത്യസ്തമായ അച്ചാർ ഉണ്ടാക്കിയാലോ... ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി കളയേണ്ട. ഓറഞ്ചിൽ ഉള്ളതിനേക്കാൾ നാലിരട്ടി മിനറൽസ് തൊലിയിൽ ഉണ്ട്. അതു കളയാതെ ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ആക്കി ഉപയോഗിക്കാം. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്...ചേരുവകൾ


പഴുത്ത ഓറഞ്ചിന്റെ തൊലി - 2
വെളുത്തുള്ളി - 7/8 അല്ലി
ഇഞ്ചി അരിഞ്ഞത് -ഒരു ചെറിയ കഷ്ണം
പച്ചമുളക് -2 വട്ടത്തിൽ അരിഞ്ഞത്.
മുളക്പൊടി -2 അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -ആവശ്യത്തിന്
ഉലുവ പൊടി - കാൽ ടീസ്പൂണിന്റെ കാൽഭാഗം
കായപൊടി -ആവശ്യാനുസാരണം
വിനാഗിരി -ആവശ്യത്തിന്
Cooking oil, ഉപ്പ്, കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്
തിളപ്പിച്ച വെള്ളം-ആവശ്യത്തിന്തയ്യാറാക്കുന്നവിധംഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി ഇവ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ഊറ്റി കളയുക.
പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.ശേഷം ഓറഞ്ച് തൊലി ചേർത്ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി മൊരിയണം. തൊലി നന്നായി മൊരിഞ്ഞാൽ പാകത്തിന് ഉപ്പ്, മഞ്ഞള്‍പൊടി, മുളക്പൊടി, ഉലുവപ്പൊടി, കായപ്പൊടി ഇവ ചേർത്ത് ഇളക്കണം. പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേർത്ത് ഇളക്കുക. വേണമെങ്കിൽ തിളപ്പിച്ച വെള്ളംചേർത്ത് ഒന്ന് തിളച്ചാൽ കാൽ ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് തീ അണയ്ക്കാം.ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കുക. ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങാം. വിനാഗിരിക്ക് പകരം വാളൻപുളി വെള്ളം ഉപയോഗിക്കാം.തയ്യാറാക്കിയത്- #ദീപാ പാർവതി ശങ്കർ#agneyaborntoignite
>

Trending Now