വീട്ടിലേക്ക് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്....ഇതൊന്നും മറക്കരുതേ

webtech_news18 , News18
കേരളത്തെ വിഴുങ്ങി ആഴ്ചകളോളം നീണ്ടു നിന്നിരുന്ന പ്രളയക്കെടുതിയും ദുരിതങ്ങളും ശമിച്ചു വരികയാണ്. മഴ ശമിച്ചതോടെ വെള്ളമിറങ്ങിത്തുടങ്ങി. അണക്കെട്ടുകളിലും മറ്റ് ജലാശയങ്ങളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞു തുടങ്ങി. പ്രളയ ദുരന്തത്തെ തുടർന്ന് എല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയ പലരും വീട്ടിലേക്ക് പോയി തുടങ്ങി.വീട്ടിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങളിതാ....


ഒരിക്കലും ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിപ്പോകരുത്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹായിക്കാൻ ആളുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രിയിലും വീട്ടിലേക്ക് പോകരുത്. പാമ്പുൾപ്പെടെയുള്ള വിഷ ജീവികൾ വീടിനകത്ത് ഉണ്ടായേക്കാം. കരുതലോടെ വേണം ഇടപെടാൻ.വീട്ടിലേക്ക് കയറും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഉറപ്പു വരുത്തണം. ഷോക്കേൽക്കാനും ഗ്യാസ് ലീക്കിനും സാധ്യതയുണ്ട്. അതിനാൽ മെയിൻ സ്വിച്ച്, ഇലക്ട്രിക് ഉപകരണങ്ങളുടെ പ്ലഗ്, ഗ്യാസ് സിലിണ്ടർ എന്നിവ ഓഫാക്കിയിരിക്കണം. പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ എങ്കിൽ അതും ഓഫ് ചെയ്തിരിക്കണം.പ്രളയം കഴിഞ്ഞ് ആദ്യമായിട്ടാണ് വീട്ടിൽ പോകുന്നതെങ്കിൽ കുട്ടികളെ കൊണ്ടു പോകരുത്. ചുമരും മതിലും ഇടിയാൻ സാധ്യത ഏറെയുള്ളതിനാൽ ഗേറ്റും വാതിലുകളും തള്ളി തുറക്കരുത്. വീട്ടിലെ ജനലുകൾ തുറന്നിട്ട ശേഷം കുറച്ചു നേരത്തേക്ക് വീടിനു പുറത്ത് ഇറങ്ങി നിൽക്കണം. പൈപ്പു വഴി വരുന്ന വെള്ളം ശുദ്ധമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.വീട് വൃത്തിയാക്കുന്നതിന് മുമ്പ് വ്യക്തി സുരക്ഷ ഉറപ്പാക്കിയിരിക്കണം. കഴിവതും കൈയ്യുറയും കാലുറയും ധരിച്ച് വേണം വൃത്തിയാക്കൽ. മൂക്ക് തോർത്തു കൊണ്ട് കെട്ടണം. മൃഗങ്ങളുടെ ജഡങ്ങളുണ്ടെങ്കിൽ കൈകൊണ്ട് തൊടരുത്. വീട്ടിൽ നഷ്ടം സംഭവിച്ച വസ്തു വകകളുടെ കണക്ക് കൃത്യമായി എടുക്കുക.ഇൻഷുറൻസ് ലഭിക്കാൻ ബന്ധപ്പെടുകനാഷണൽ ഇൻഷുറൻസ് കമ്പനി- 9188044186, claimshub@mic.co.in
ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനി- 1800-209-1415, nia.76000@newindia.co.in
ഓറിയന്റൽ ഇൻഷുറൻസ്- 1800-11-8485, kerala.claims@orientalinsuarence.co.in
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറൻസ്-8921792522, 9388643066, keralafloods@uic.co.in
>

Trending Now