സമയം മാറുന്നതിനനുസരിച്ച് ചിന്തകളും മാറുന്നു

webtech_news18
ഒരു ദിവസത്തെ വ്യത്യസ്ത സമയങ്ങളിൽ നമ്മുടെ ചിന്താഗതി മാറിക്കൊണ്ടിരിക്കുമെന്ന് പഠനങ്ങൾ. വിവിധ ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 800 മില്യൺ ട്വീറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. രാവിലെയുള്ള ട്വീറ്റുകൾ വളരെ യുക്തിപൂർവമുള്ളതാണെന്നും എന്നാൽ വൈകിട്ടും രാത്രിയുമുള്ളവ വൈകാരികമായിട്ടുളളതാണെന്നും പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു.രാവിലെ ആറ് മണിക്ക് വിശകലന ചിന്ത അങ്ങേയറ്റമാണെന്നും ഈ സമയത്തെ ഭാഷയും വാക്കുകളും യുക്തിപൂർവമായ ചിന്തയെ കാണിക്കുന്നതാണെന്നും കണ്ടെത്തിയിരിക്കുന്നു. എന്നാൽ വൈകുന്നേരം ആകുന്നതോടെ ചിന്ത വൈകാരികമാകുന്നുവെന്നും പറയുന്നു.


മനുഷ്യ ശരീരത്തിന്റെ ഘടനയുടെ പ്രധാന സവിശേഷതയാണ് സർക്കാഡിയൻ റിഥംസ്. ഇവയ്ക്കുണ്ടാകുന്ന തടസം മാനസികമായ പ്രശ്നങ്ങൾക്കും ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന പ്രശ്നങ്ങൾക്കും മെറ്റബോളിക് പ്രശ്നങ്ങൾക്കും കാരണമാകുന്നു- യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ പ്രൊഫസർ സ്റ്റഫോർഡ് ലൈറ്റ്മാൻ പറയുന്നു.പ്ലൊസ് വൺ എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാവിലെ 5നും 6നും ഇടയിലുള്ള ട്വീറ്റുകളിലാണ് വിശകലന ചിന്ത ഏറെയുള്ളതെന്ന് ഇതിൽ വ്യക്തമാക്കുന്നു. നേട്ടത്തിൻറെയും ശക്തിയുടെയും ആശങ്കയാണ് ഇവ കാണിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം വൈകുന്നേരത്തെ ട്വീറ്റുകൾ ഏറെ ആവേശകരവും വൈകാരികവും സാമൂഹികവുമാണെന്നാണ് കണ്ടെത്തൽ.എന്നാൽ വൈകുന്നേരങ്ങളിലെ ട്വീറ്റുകൾക്ക് അസ്ഥിത്വപരമായ ആശങ്കകളുടെ ഭാഷയാണെന്നും എന്നാല്‍ നല്ല ചിന്തകളോട് വൈരുദ്ധ്യ ബന്ധമാണെന്നും കണ്ടെത്തിയിരിക്കുന്നു. പകലും രാത്രിയും നമ്മുടെ ഭാഷ മാറുന്നുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ പഠനം.
>

Trending Now