പത്തു വയസായോ ? വാ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാം

webtech_news18 , News18 India
കൊച്ചി: പിഗ്ഗി ബാങ്കിനോട് വിട പറയാൻ ആഗ്രഹമുള്ള കുട്ടികൾക്ക് അതിനൊരു അവസരം. സെപ്തംബർ ഒന്നുമുതൽ ആരംഭിച്ച തപാൽ ബാങ്കിലാണ് കുട്ടികൾക്ക് പ്രത്യേകപരിഗണന നൽകിയിരിക്കുന്നത്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിൽ (ഐപിപിബി) സേവിങ്‌സ് അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും കുറഞ്ഞ പ്രായം 10 വയസ്സാണ്. 100 രൂപ കൈയിൽ ഉണ്ടെങ്കിൽ അക്കൗണ്ട് തുടങ്ങാം. എന്നാൽ, മിനിമം ബാലൻസിനെക്കുറിച്ചോർത്ത് പേടി വേണ്ട, മിനിമം ബാലന്‍സ് നിബന്ധന ഇല്ല. സേവിങ്‌സ് അക്കൗണ്ടിന്‍മേല്‍ 4 ശതമാനം പലിശ ലഭ്യമാക്കും.

ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫീസുകളിലേക്ക് ഐപിപിബിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക് (ഐപിപിബി) സെപ്തംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ചു. ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കലെത്തും എന്നതാണ് ഐപിപിബിയുടെ ഏറ്റവും വലിയ സവിശേഷത.പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാംതപാല്‍വകുപ്പിന് കീഴില്‍ സര്‍ക്കാരിന് 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള ബാങ്കാണിത്.
രാജ്യത്തെ ഏതാണ്ട് 40,000 പോസ്റ്റ്മാന്‍മാരുടെ സേവനം ലഭ്യമാക്കുന്നതിലൂടെ ബാങ്കിംഗ് സേവനം വീട്ടുപടിക്കല്‍ എത്തും. ഇവരുടെ കയ്യിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതോടൊപ്പം ആധാര്‍ എൻറോള്‍മെന്‍റും സാധ്യമാകും.പ്രധാന സേവനങ്ങള്‍സേവിങ്‌സ്, കറന്‍റ് അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ബില്‍ പേയ്‌മെന്‍റുകള്‍, എന്‍റർപ്രൈസുകളുടെയും വ്യാപാരികളുടെയും പേയ്‌മെന്‍റുകള്‍ ക്യൂആര്‍ കോഡില്‍ അധിഷ്ഠിതമായ 'ക്യൂആര്‍ കാര്‍ഡ്' ബാങ്കിന്‍റെ ഒരു സവിശേഷതയാണ്. ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും ഇതുകൊണ്ട് നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓര്‍ത്തു വെയ്‌ക്കേണ്ടതില്ല. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും പണം സുരക്ഷിതമായിരിക്കും. ഇത്തരം സേവനങ്ങള്‍ മൈക്രോഎടിഎം, മൊബൈല്‍ ബാങ്കിംഗ് ആപ്പ്, എസ്എംഎസ്, ഐവിആര്‍ തുടങ്ങിയവയിലൂടെ ആയിരിക്കും ലഭ്യമാക്കുക. കൗണ്ടര്‍ സേവനങ്ങള്‍ക്കു പുറമെയാണിത്.കറന്‍റ് അക്കൗണ്ട്കറന്‍റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ട കുറഞ്ഞ തുക 1000 രൂപയാണ്. ഇതിന് മിനിമം ബാലന്‍സ് 1000 രൂപയാണ്. വ്യക്തികളില്‍ നിന്നും ചെറുകിട ബിസിനസുകളില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാനാകും. എന്നാല്‍, നേരിട്ട് ലോണ്‍ നല്‍കാനുള്ള അനുവാദം ഇല്ല. വായ്പ നല്‍കുന്ന കാര്യത്തില്‍ മറ്റ് ബാങ്കുകളുടെ ഏജന്‍റ് ആയി പ്രവര്‍ത്തിക്കാനാകും. അതുപോലെ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളുമായും പാര്‍ട്ണര്‍ഷിപ് ഉണ്ട്.നിലവില്‍ രാജ്യമൊട്ടാകെ 650 ശാഖകളും 3,250 ആക്‌സസ് പോയിന്‍റുകളും ഐപിപിബിക്കുണ്ട്. കേരളത്തില്‍ 14 എണ്ണവും. ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫിസുകളിലേക്ക് ഐപിപിബിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
>

Trending Now