യാത്രക്കാരെ ആക്രമിച്ച് മൂട്ടയും എലിയും; സര്‍വീസ് നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

webtech_news18
മുംബൈ: എയര്‍ ഇന്ത്യയുടെ സര്‍വീസ് മുടക്കി മൂട്ടയും എലികളും. മുംബൈയില്‍ നിന്നും അമേരിക്കയിലേക്കുള്ള ബി-777 വിമാനത്തിന്റെ സര്‍വീസാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.ന്യൂആര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ മൂട്ട കടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ ജിീവനക്കാരോട് പരാതിപ്പെട്ടു. ഇതോടെ മൂട്ടയെ തുരത്താനുള്ള മരുന്ന് തളിച്ചു. എന്നാല്‍ സീറ്റിനടിയില്‍ ഒളിച്ചിരുന്ന മൂട്ടകള്‍ കൂട്ടത്തോടെ പുറത്തുവരുകയായിരുന്നു.


മൂട്ടകള്‍ കൂട്ടത്തോടെ പുറത്തു വന്നതിനെ തുടര്‍ന്ന് ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത കുടുംബത്തെ ഇവരെ ഇക്കണോമി ക്ലാസിലേക്കു മാറ്റിയാണ് സര്‍വീസ് നടത്തിയത്.ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി. ഇതിനു മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ബാഗുകള്‍ എലി നശിപ്പിക്കുന്നെന്ന പരാതിയും യാത്രക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതോടെയാണ് സര്‍വീസ് നിര്‍ത്തിവച്ച് മൂട്ടകളെ ഒഴിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.
>

Trending Now