ഒരു ലക്ഷം കോടി മൂല്യമുള്ള ആദ്യ കമ്പനി; ചരിത്രമെഴുതി ആപ്പിള്‍

webtech_news18
സാന്‍ഫ്രാന്‍സിസ്‌കോ: ഒരു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍.ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മൂന്നുദിവസത്തിനിടെ 'ആപ്പിള്‍' ഓഹരിവില ഒന്‍പതുശതമാനം വര്‍ധിച്ചു. ഓഹരിക്ക് 207.05 ഡോളര്‍ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 68.64 ലക്ഷം കോടി രൂപ.


മൂന്നാം പാദത്തിലെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൂന്നു ശതമാനം നേട്ടത്തിലായിരുന്നു കമ്പനി. ആപ്പിളിന്റെ ശക്തനായ എതിരാളിയായ ഇന്റര്‍നെറ്റ് കമ്പനി ആമസോണിന് 90,000 കോടി ഡോളറാണ് വിപണി മൂല്യം.സ്റ്റീവ് ജോബ്സ് എന്ന ചെറുപ്പക്കാരനാണ് 'ആപ്പിള്‍ ടു' എന്ന ആദ്യത്തെ പഴ്സനല്‍ കംപ്യൂട്ടറിലൂടെ എഴുപതുകളില്‍ വിപ്ലവത്തിനു തുടക്കംകുറിച്ചത്. സുഹൃത്ത് സ്റ്റീവ് വൊസ്നിയാക്കിനൊപ്പം 1976ല്‍ ആണ് ആപ്പിള്‍ കംപ്യൂട്ടര്‍ പുറത്തിറക്കി. 1984ല്‍ മക്കിന്റോഷിലൂടെ വീണ്ടും സ്റ്റീവ് ജോബ്സ് വീണ്ടും രംഗത്തെത്തി. കമ്പനിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് 1985ല്‍ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് 'ഐ'പോഡും ഐ ഫോണുമൊക്കെ പുറത്തിറക്കിയത്.
>

Trending Now