പുതിയ സവിശേഷതകളുമായി 2018 ഹോണ്ട ജാസ്

webtech_news18 , News18 India
പുതിയ ഹോണ്ട ജാസ് 2018 ഹോണ്ട കാർ ഇന്ത്യ ലിമിറ്റഡ് പുറത്തി. 7.35 ലക്ഷം രൂപ മുതൽ 9.29 ലക്ഷം വരെയാണ് വില. കൂടുതൽ സ്റ്റൈൽ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയാണ് പുതിയ ജാസിന്റെ പ്രത്യേകത.രണ്ട് പെട്രോൾ, മൂന്ന് ഡീസൽ എഞ്ചിനുകളിൽ ഹോണ്ട ജാസ് 2018 ലഭ്യമാണ്. മാരുതി സുസുക്കി ബെലാനോ, ഹ്യൂണ്ടായ് ഐ20 എന്നിവയാണ് ഇന്ത്യയിൽ ജാസിന്റെ എതിരാളികൾ.


ക്രോം ആവരണത്തോട് കൂടിയ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, സർക്കുലാർ ഫോഗ് ലാംപ്, എൽഇഡി ടെയിൽ, ലാംപ്, ക്രോം ഡോർ, ഹാൻഡിൽ എന്നിവ പുറംമോടിയെ മനോഹരമാക്കുന്നു. റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് സംവിധാനം എന്നിവയാണ് പുതുതായി ചേർത്ത സുരക്ഷാ ക്രമീകരണങ്ങൾ.നാവിഗേഷൻ- ബ്ലൂടൂത്ത്- ആപ്പിൾ കാർ പ്ലേ- ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 17.7 സിഎം ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. എൻജിൻ സ്റ്റാർട്ട്, സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ഹോണ്ട സ്മാർട്ട് കീ, ഫ്രണ്ട് സെന്റർ ആംറസ്റ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.റെഡ് മെറ്റാലിക്, സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, വെറ്റ് ഓർക്കിഡ് പ്ലേ എന്നീ വ്യത്യസ്ത നിറങ്ങളിലാണ് 2018 ജാസ് വിപണിയിലെത്തിച്ചിരിക്കുന്നത്.
>

Trending Now