2018 സുസുക്കി ഗിക്സർ എസ്പി സീരീസ് ഇന്ത്യയിൽ

webtech_news18 , News18 India
ലോകത്തിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി കോർപ്പറേഷന്റെ ഉപഘടകമായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2018 പരമ്പരയിലെ ഗിക്സർ എസ് പി, ഗിക്സർ എസ്എഫ് എസ്പി മോട്ടോർ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. എബിഎസോട് കൂടിയ ഗിക്സർ എസ്പിക്ക് 87,250 രൂപയാണ് വില, ഫ്യുവൽ ഇൻജക്ഷൻ, എബിഎസ് എന്നിവയോട് കൂടിയ ഗിക്സർ എസ്എഫ് എസ്പിക്ക് 1,00, 630 രൂപയാണ് വില.ഗിക്സർ എസ്എഫ് എസ്പി കറുപ്പ്, ഗോൾഡൻ കളർ കോമ്പിനേഷനിലാണ് ലഭിക്കുന്നത്. ഫ്യുവൽ ടാങ്കിലും മുന്നിലും പുതിയ ഗ്രാഫിക്സോടുകൂടിയ എംബ്ലമാണ് ഗിക്സർ എസ്പിയുടെ പ്രത്യേകത. 155സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനോട് കൂടിയതാണ് സുസുക്കി ഗിക്സർ എസ്പിയും ഗിക്സർ എസ്എഫ് എസ്പിയും.


2014ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗിക്സർ ബ്രാൻഡ് സുസുക്കിയുടെ ഗുണനിലവാരം, സ്റ്റൈൽ, പ്രകടനം എന്നിവയുടെ പര്യായമായിട്ടാണ് രൂപകൽപ്പ ചെയ്തിരിക്കുന്നത്. പുതിയ 2018 സ്പെഷ്യൽ എഡിഷൻ പരമ്പരകളിൽ അഭിമാനമുണ്ട്- സുസുക്കി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സജീവ് രാജ ശേഖരൻ പറയുന്നു.
>

Trending Now