ഇന്ത്യൻ മനസ് കീഴടക്കാൻ വീണ്ടും കാവസാക്കി എത്തി

webtech_news18 , News18 India
കാവസാക്കിയുടെ 2019 മോഡൽ നിൻജ 650 ഇന്ത്യയിൽ പുറത്തിറക്കി. ഡൽഹിയിലെ പഴയ ഷോറൂമിൽ നിന്ന് 5. 49 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാവുന്നതാണ്. കറുത്ത മെറ്റാലിക് ഫ്ലാറ്റോട് കൂടിയതാണ് നിൻജ 650. ഇതോടെ കാവസാക്കിക്ക് ഇന്ത്യയിൽ മൂന്ന് ഓപ്ഷനുകളായി. കഴിഞ്ഞ വർ‌ഷം നിൻജ 650 കെആർടി അവതരിപ്പിച്ചു. പിന്നീട് നീല നിറത്തോട് കൂടിയ നിൻജ 650ഉം പുറത്തിറക്കി. ഇവ രണ്ടിനും ഇന്ത്യക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ്.പുതിയ നിൻജ യ്ക്കും ഇന്ത്യയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരതുന്നതെന്ന് കാവസാക്കി മോട്ടോഴ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ യുതാക യാമാഷിത പറഞ്ഞു. 650 സിസി കാറ്റഗറിയിൽ നാല് ബൈക്കുകളാണുള്ളതെന്നും അവയിൽ ഒന്നാണ് നിൻജ 650 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിൻജ 650ന് ആവശ്യക്കാർ ഏറെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി.


ഡിഒഎച്ച്സിയോട് കൂടിയ സമാന്തരമായ ഇരട്ട എൻജിൻ, എട്ട് വാൽവ് സിസ്റ്റം, വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഇതിനു പുറമെ ദിവസേനയുള്ള ഉപയോഗവും ദീർഘദൂര ഉപയോഗവും ഇത് വാഗ്ദാനം ചെയ്യുന്നു. നേരെയുള്ള രൈഡിംഗ് പൊസിഷൻ, ഉയരം കുറഞ്ഞ സീറ്റ്, കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പവർ ഡെലിവറി എന്നിവയും ഇതിന്റെ സവിശേഷതകളാണ്. എംവൈ 19 നിൻജ 650ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
>

Trending Now