കാര്‍ വെള്ളത്തില്‍ മുങ്ങിയാല്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍

webtech_news18
പ്രളയത്തിനിടെ മുങ്ങിപ്പോയ ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍ ഇനി എന്തു ചെയ്യുമെന്ന വേവലാതിയിലാണ് പലരും. എന്നാല്‍ ഈ പത്തു കാര്യങ്ങള്‍ ചെയ്താന്‍ വെള്ളത്തില്‍ മുങ്ങിയ കാറിനെ പഴയരീതിയിലേക്ക് മാറ്റിയെടുക്കാമെന്നാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡ് 6 എന്ന കമ്പനി പറയുന്നത്.1. വെള്ളത്തില്‍ മുങ്ങിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. എന്‍ജിനില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.


2. കാര്‍ എത്ര ആഴത്തിലാണ് മുങ്ങിക്കിടന്നതെന്ന് ആദ്യം കണ്ടെത്തുക. സ്വാഭാവികമായും കാറിന് പുറത്തും അകത്തും ചെളി അടിഞ്ഞ് വര രൂപപ്പെട്ടിരിക്കും. ഇതില്‍ നിന്ന് എത്രത്തോളം വെള്ളം നിറഞ്ഞെന്ന് മനസിലാക്കാവുന്നതാണ്. ഡോറിന് താഴെ വരെ മാത്രമെ വെള്ളം നിറഞ്ഞിട്ടുള്ളെങ്കില്‍ കാറിന് ഒരു കുഴപ്പവുമില്ലെന്നു മനസിലാക്കുക. ഡാഷ് ബോര്‍ഡിന് താഴെ വരെ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും എന്‍ജിന്‍ പണി ചെയ്യേണ്ടി വരുമെന്ന് കണാക്കാക്കും.3. മിക്ക കമ്പനികളും കാര്‍ വെള്ളത്തില്‍ മുങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. അതുകൊണ്ട് ഇഷൂറന്‍സ് കമ്പനിയെ എത്രയും വേഗം വിവരമറിയിക്കുക.4. കാറിനുള്ളില്‍ വെള്ളം കയറിയാല്‍ ഡോറുകള്‍ തുറന്നുവച്ച് നന്നായി ഉണക്കുക. കാര്‍പെറ്റ്, ഡോര്‍ പാനല്‍, അപ്‌ഹോള്‍സറി എന്നിവ ഇത്തരത്തില്‍ ഉണക്കിയെടുത്താല്‍ കേടുപാടുകള്‍ ഒഴിവാക്കാവുന്നതാണ്. എന്നിരുന്നാലും ഇത്തരം നാശനഷ്ടങ്ങളൊക്കെ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരുന്നതാണ്.5. ഓയിലും എയര്‍ ക്ലീനറും പരിശോധിക്കുക. ഓയിലിന്റെ അളവ് സാധാരണയേക്കാള്‍ കൂടുതലാണെങ്കില്‍ അതു വെള്ളം നിറഞ്ഞതാകാം. എയര്‍ ഫില്‍ട്ടറില്‍ ജലാംശമുണ്ടെങ്കിലും എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഒരു മെക്കാനിക്കിനെ സമീപിച്ച് ജലാംശം നീക്കി ഫ്‌ളൂയിഡ് മാറ്റുക.6. ഇന്ധനസംവിധാനം, വാഹനത്തിലെ ഫ്ലൂയിഡുകൾ എന്നിവയൊക്കെ മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിക്കണം. ബ്രേക്ക്, ക്ലച്ച്, പവർ സ്റ്റീയറിങ്ങ്, കൂളന്‍റ് റിസർവോയറുകൾ എന്നിവയും പരിശോധിപ്പിക്കണം.7. വാഹനത്തിലെ ഇലക്ട്രിക് സംവിധാനങ്ങളെല്ലാം പരിശോധിക്കണം. എഞ്ചിന് കുഴപ്പമില്ലെങ്കിൽ വാഹനം സ്റ്റാർട്ടാക്കി ഇലക്ട്രിക് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചുനോക്കണം. ഹെഡ് ലൈറ്റുകൾ, ടേൺ സിഗ്നൽ ഇൻഡികേറ്ററുകൾ, എസി, സ്റ്റീരിയോ, പവർ ലോക്കുകൾ, പവർ വിൻഡോ, സീറ്റുകൾ, ഉൾവശത്തെ ലൈറ്റുകൾ എന്നിവയും പരിശോധിക്കണം. കുറച്ചുദൂരം ഓടിച്ചുനോക്കിയും പരിശോധന തുടരണം. എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ വിദഗ്ദ്ധരെകൊണ്ട് പരിശോധിപ്പിച്ച് ഇൻഷുറൻസ് ലഭിക്കുമോയെന്ന് ഉറപ്പാക്കണം.8. ടയറുകളും വീലുകളും പരിശോധിക്കുക. വാഹനം ഓടിക്കുന്നതിന് മുമ്പ് ടയർ, വീൽ, ബ്രേക്ക് എന്നിവ തകരാറിലല്ലെന്ന് ഉറപ്പാക്കണം. കുറച്ചുദൂരം വേഗത കുറച്ച് ഓടിച്ചുനോക്കിയും പരിശോധനം തുടരണം.9. പരിശോധനകളിൽ സാരമായ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായാൽ ഇൻഷുറൻസ് കമ്പനിയെക്കൊണ്ട് കാർ പൂർണമായി നശിച്ചതായി ഡിക്ലറേഷൻ ചെയ്യിപ്പിക്കണം. അതിനുശേഷം കുറച്ച് പണം മുടക്കിയായാലും പുതിയ കാർ വാങ്ങുക. വെള്ളംകയറി നാശനഷ്ടം സംഭവിച്ച കാർ തകരാർ പരിഹരിച്ച് ഉപയോഗിച്ചാൽ ഭാവിയിൽ തുടർച്ചയായി തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.10. വെള്ളം കയറി തകരാർ സംഭവിച്ച കാറുകൾ താൽക്കാലിക റിപ്പയറുകൾ നടത്തി വിൽക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്ത് യൂസ്ഡ് കാറുകൾ വാങ്ങുന്നവർ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തണം. വെള്ളംകയറി നശിച്ച കാറുകൾ അന്യ സംസ്ഥാനങ്ങളിൽകൊണ്ടുപോയി മുഖംമിനുക്കി ഇവിടെത്തന്നെ വിൽക്കാനുള്ള ശ്രമവും നടന്നേക്കാം. ഇക്കാര്യത്തിലും ശ്രദ്ധ വേണം.
>

Trending Now