ലിമിറ്റ‍ഡ് എഡിഷൻ ജീപ്പ് കോംപസ് ബെഡ്റോക്ക്: വില 17.53 ലക്ഷം

webtech_news18 , News18 India
ജീപ്പ് കോംപസ് എസ് യു വി വിൽപ്പന 25000 യൂണിറ്റ് കടന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഇന്ത്യ പ്രത്യേക പതിപ്പ് പുറത്തിറക്കി. ബെഡ്റോക്ക് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 17.53 ലക്ഷമാണ് ഇതിന്റെ വിലസ്പോട്ട് വിഭാഗത്തിലുള്ള ബെഡ്റോക്ക് വെള്ള, ഗ്രേ, റെഡ് എന്നിങ്ങനെ മന്ന് നിറങ്ങളിലാണ് ലഭിക്കുന്നത്. രണ്ട് ലിറ്റർ 173 പിഎസ് ടർബോ ഡീസൽ എൻജിൻ, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയോടെയാണ് എത്തുന്നത്.


റിവേഴ്സ് പാർക്കിംഗ് ക്യാമറ, 16 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് ടയറുകൾ, സൈഡ് സ്റ്റെപ്, ബെഡ് റോക്ക് ബ്രാൻഡ് സീറ്റ് കവറുകൾ, കറുത്ത റൂഫ് റെയിൽ, പ്രീമിയം ഫ്ലോർ മാറ്റ്സ് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് എത്തിയിരിക്കുന്നത്.പൂനെയിലെ രഞ്ജൻ ഗാവ് പ്ലാന്റിൽ നിന്നാണ് ജീപ്പ് കോംപസിന്റെ പ്രത്യേക പതിപ്പായ ബെഡ്റോക്ക് പുറത്തിറക്കിയിരിക്കുന്നത്.
>

Trending Now