പൂനെ ഫാക്ടറിയിൽ ഇ- കാർ നിർമിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്

webtech_news18 , News18
ന്യൂഡൽഹി: ആഡംബര കാർ നിർമാതാക്കളിൽ മുൻനിരക്കാരായ മെഴ്സിഡസ് ബെൻസ് ഇലക്ട്രോണിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നു. പൂനെയിലെ ചകനിലുള്ള ഫാക്ടറിയിലാണ് വാഹനം നിർമിക്കാൻ പദ്ധതിയിടുന്നത്.വരും വർഷങ്ങളിൽ ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രധാന മാർക്കറ്റായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയിലാണ് ജർമൻ വാഹന നിർമാതാക്കളായ മെർസിഡസ് ബെൻസ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ഇന്ത്യൻ ഭരണകൂടവും ശ്രമിക്കുന്നുണ്ട്.


കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന പോളിസിയെ വളരെ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്. പൂനെയിൽ നിർമാണം ആരംഭിക്കുന്നതിന് മുമ്പ് വെല്ലുവിളികൾ പരിഹരിക്കണമെന്നാണ് കമ്പനി പറയുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കേണ്ട പാരിസ്ഥിതിക വ്യവസ്ഥയാണ് ഇതിൽ പ്രധാനപ്പെട്ടതെന്നും കമ്പനി വ്യക്തമാക്കുന്നു.ഇന്ത്യയിൽ ഇലക്ട്രോണിക് വാഹനങ്ങൾ നിർമിക്കാനുള്ള വൻകിട കമ്പനികളുടെ പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
>

Trending Now