ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് ഇന്ത്യയിൽ

webtech_news18 , News18 India
ഏറെ കാത്തിരുന്ന ബിഎം ഡബ്ല്യു മോട്ടോർ ബൈക്കുകളായ ജി 310 ആർ, ജി 310 ജിഎസ് എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. ജി 310 ആറിന് 2.99 ലക്ഷം രൂപയും ജി 310 ജിഎസിന് 3.49 ലക്ഷം രൂപയുമാണ് വില. മൂന്നു വര്‍ഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി ബിഎം ഡബ്ല്യു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് പിന്നീട് നാലോ അഞ്ചോ വർഷമായി നീട്ടിയേക്കും.ടിവിഎസുമായി ചേർന്നാണ് ബൈക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഹൊസൂറിലെ ടിവിഎസ് പ്ലാന്റിലാണ് ബൈക്കുകൾ നിർമിച്ചത്. ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന ആദ്യ ബിഎംഡബ്ല്യു ബൈക്കുകളാണ് ഇവ.


ബൈക്കുകളുടെ പ്രീ-ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രണ്ട് ബൈക്കുകളും 313 സിസിയാണ്. നാല് വാൽവോട് കൂടിയ ഒറ്റ സിലിണ്ടർ യൂണിറ്റും ഉണ്ട്. സിക്സ് സ്പീഡ് ഗിയർ ബോക്സ്, 34 എച്ച്പി പവർ, സ്റ്റീൽ ഫ്രെയിംസ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.സ്റ്റൈൽ എച്ച് പി, കോസ്മിക് ബ്ലാക്ക്, പുതുതായി അവതരിപ്പിച്ച റൈസിംഗ് റെഡ് എന്നീ നിറങ്ങളിലാണ് ബിഎംഡബ്ല്യു ജി 310 ആർ ലഭ്യമായിരിക്കുന്നത്. ജർമനി, തായ്ലാൻഡ്, ബ്രസീൽ എന്നീ രാജ്യങ്ങൾക്കു ശേഷം ബിഎം ഡബ്ല്യു മോട്ടോർ ബൈക്ക് ഉത്പാദിപ്പിച്ചിരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.പൂനെ, കേരളം, ചെന്നൈ, അഹമ്മദാബാദ്, ബാംഗളൂർ, ഡൽഹി എന്നിവിടങ്ങളിലെ ഡീലർമാരിൽ ഇവ എത്രയും പെട്ടെന്നു തന്നെ ലഭ്യമാകും. ഛത്തീസ് ഗഢ്, ഇൻഡോർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ ഡീലർഷിപ്പ് ആരംഭിക്കാനും ബിഎംഡബ്ല്യു ആലോചിക്കുന്നുണ്ട്.
>

Trending Now