ബിഎം ഡബ്ല്യു ബൈക്ക് ബുക്കിംഗ് ഇന്ത്യയിൽ

webtech_news18 , News18 India
ആകാംഷയോടെ കാത്തിരുന്ന ബിഎംഡബ്ല്യു മോട്ടോർ ബൈക്കുകളായ ബിഎംഡബ്ല്യു ജി310 ആർ, ജി 310 ജിഎസ് എന്നിവയുടെ മുൻകൂർ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഊഹാപോഹങ്ങൾക്കൊടുവിൽ ജര്‍മൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ എട്ടു മുതൽ മുൻകൂർ ബുക്കിംഗ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ ബുക്കിംഗ് ആരംഭിക്കുന്നു. 50,000 രൂപയ്ക്കാണ് ബുക്ക് ചെയ്യാവുന്നത്. രാജ്യത്തെ അംഗീകൃത ബിഎംഡബ്ല്യു ഡീലർമാർ വഴി ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ലഭിക്കും.


ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, ബംഗളൂർ, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ബിഎംഡബ്ല്യു നെറ്റ് വർക്കുള്ളത്.
>

Trending Now