മഴക്കാലം; കാറുകൾക്ക് ശ്രദ്ധ വേണം

webtech_news18 , News18 India
മഴ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. മഴ യാത്ര ഇഷ്ടപ്പെടാത്തവരും കുറവല്ല. എന്നാൽ മഴ അധികമായാലോ? റോഡ് നിറയെ വെള്ളവും, ഗതാഗത കുരുക്കും ഒക്കെ അധികമാകും. റോഡിലെ കുഴി വെള്ളം നിറഞ്ഞ് കാണാതെ പോകുന്നതും പ്രശ്നമാണ്. മഴക്കാലത്ത് സ്വന്തം വാഹനങ്ങൾക്ക് ഏറെ ശ്രദ്ധ നൽകണം. മഴക്കാലത്ത് കാറുകളുടെ സംരക്ഷണത്തിന് ചില വഴികളിതാ.ടയറിന്റെ പുറംഭാഗം ശ്രദ്ധിക്കാം


ഏതൊരു വാഹനത്തിന്റെയും പ്രധാനപ്പെട്ട ഭാഗമാണ് ടയറുകൾ. റോഡും വാഹനവും തമ്മിൽ ബന്ധിപ്പിക്കുന്നത് ടയറാണ്. റോഡിലൂടെ വാഹനത്തെ ചലിപ്പിക്കുന്നതും ടയറാണ്. എന്നാൽ പലപ്പോഴും ടയറിനെ നമ്മൾ ശ്രദ്ധിക്കാറു പോലുമില്ല. ഇത് പലപ്പോഴും ടയറുകളുടെ ഉപരിതലം മോശമാകുന്നതിന് കാരണമാകുന്നു. ടയറിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ചാലുകൾക്ക് സുപ്രധാന പങ്കാണുള്ളത്. ഇവയാണ് വാഹനങ്ങളുടെ ഗ്രിപ്പ് നിലനിർത്തുന്നത്. മഴക്കാലത്ത് റോഡിന് ട്രാക്ഷന്‍ കൂടുതലായതിനാൽ വാഹനങ്ങൾക്ക് ആയാസം വേണ്ടി വരുന്നു. അതിനാൽ നല്ല ഗുണങ്ങളുള്ള ടയറുകളാണ് വാഹനങ്ങൾക്ക് നല്ലത്.ബോഡി ലീക്ക് പരിശോധിക്കുകകാർ വാങ്ങുന്ന സമയത്ത് കാർ ഡീലർ അണ്ടർ ബോഡി കോട്ടിനെ കുറിച്ച് പറഞ്ഞത് പലരും ഓർക്കാറില്ല. കാറ് വിറ്റുപോകാൻ അവർ പറയുന്ന എന്തെങ്കിലും തന്ത്രമായിരിക്കും ഇതെന്ന് നാം ചിന്തിച്ചേക്കാം. തുരുമ്പ് പിടിക്കുന്നതിൽ നിന്ന് വാഹനത്തിന്റെ ശരീരത്തെ സംരക്ഷിക്കുന്നത് ഈ അണ്ടർ ബോഡി കോട്ടാണ്. തുരുമ്പെടുത്താൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ച് ഇന്ധന ചോർച്ച ഉണ്ടാകുന്നു. കാറിന്റെ ബോഡി സംരക്ഷിക്കുന്ന ഫുൾ ബോഡി പ്രൊട്ടക്റ്റീവ് കോട്ട് വിവിധ കാലാവസ്ഥകളിൽ വാഹനത്തെ സംരക്ഷിക്കുന്നു. വാഹനത്തിൽ സ്ക്രാച്ചോ, പെയിന്റ് ഇളകലോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണം. ഡോറിലെ റബ്ബറുകൾക്കും കേടില്ലെന്ന് ഉറപ്പു വരുത്തണം. ഇവ വെള്ളം ഉള്ളിലിറങ്ങാതെ സംരക്ഷിക്കുന്നു.ബ്രേക്കുകൾക്കു ശ്രദ്ധ
മഴക്കാലത്തു മാത്രമല്ല എല്ലാ സമയത്തും വാഹനത്തിന്‍റെ ബ്രേക്കുകൾ എപ്പോഴും ശ്രദ്ധിക്കണം. ബ്രേക്കുകൾ നല്ല അവസ്ഥയിൽ തന്നെ ആയിരിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് പ്രത്യേക ശ്രദ്ധ ബ്രേക്കുകൾക്ക് നൽകണം. വെള്ളം ബ്രേക്കും ടയറും തമ്മിലുള്ള ഘർഷണം കുറയ്ക്കുന്നു. അതുപോലെ തന്നെ ടയറും റോഡും തമ്മിലും. ബ്രേക്ക് ഷൂ നശിച്ചിട്ടുണ്ടെങ്കിൽ അത് അപകടത്തിന് കാരണമാകുന്നു. മഴക്കാലത്തിന് മുമ്പ് തന്നെ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണം. ഇതിനു പുറമെ ബ്രേക്ക് ഫ്ലൂയിഡും പരിശോധിക്കണം.വൈപ്പറുകളും ശ്രദ്ധിക്കണംവാഹനത്തിലെ പ്രധാനപ്പെട്ട ഭാഗം തന്നെയാണ് വൈപ്പറുകൾ. എന്നാൽ അങ്ങനെയല്ല നമ്മൾ അതിനെ കാണുന്നത്. ഈ ചിന്ത തെറ്റാണ്. വൈപ്പറുകളിലെ പ്രധാനപ്പെട്ട ഭാഗമാണ് വെതർ സെൻസിറ്റീവ് ആയ അതിലെ റബ്ബർ ബ്ലേഡ്. ചൂടുകാലത്ത് കൂടുതൽ ചൂട് ഏൽക്കുന്നതിലൂടെ ഇവയ്ക്ക് കേടുപാടുകൾ ഉണ്ടായേക്കാം. മോശം വൈപ്പറുകൾ ഗ്ലാസിലെ വെള്ളം ശരിയായി വൃത്തിയാക്കുന്നില്ല. ഇത് കാഴ്ചയ്ക്ക് തടസമാകുന്നു. അതിനാൽ വൈപ്പറുകൾ കൃത്യസമയത്ത് മാറ്റണം.ഇവയൊക്കെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതിനു പുറമെ മഴക്കാലത്ത് പുറത്തേക്കു പോകുമ്പോൾ കുട, ടോർച്ച്, ഗ്ലാസ് തുടയ്ക്കുന്നതിനായി ന്യൂസ് പേപ്പർ, കാർ കവർ, മെഡിക്കൽ കിറ്റ്, വെള്ളം, ഭക്ഷണം, ടയർ ഇൻഫ്ലേറ്റർ(യുഎസ്ബി പവേർഡ്), അത്യാവശ്യ ഫോൺ നമ്പർ, ഹെഡ് ലാമ്പ് എന്നിവയും കാറിൽ കരുതിയിരിക്കണം.
>

Trending Now