ഹ്യൂണ്ടായിയുടെ സാൻട്രോ ഹാച്ച്ബാക്ക് ഒക്ടോബറിലെത്തും

webtech_news18 , News18 India
വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യൂണ്ടായ് സാൻട്രോ (എഎച്ച്2) ഹാച്ച്ബാക് ഉടനെത്തും. എഎച്ച് 2ന്റെ ഔദ്യോഗിക നാമം ഹ്യൂണ്ടായി ഒക്ടോബർ 9ന് പുറത്തിറക്കും. പുതിയ ഹ്യൂണ്ടായ് ഹാച്ച്ബാക്കിന് പേര് നൽകാനുള്ള മത്സരം സെപ്തംബർ 25ന് അവസാനിക്കും. ഒക്ടോബർ 23ന് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ നാലിന് വാഹനം മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തിറക്കും.ടാൾ ബോയി മാതൃകയിലുള്ളതാണ് ഈ വാഹനം. റൂമി കാബിൻ ആണ് മറ്റൊരു പ്രത്യേകത. ഇയോണിനും ഗ്രാന്റ് ഐ 10നും ഇടയിൽ സ്ഥാപിക്കാൻ പറ്റുന്നതാണിത്. മാരുതി സുസുക്കി സെലാരിയോ, മാരുതി സുസുക്കി വാഗൻ ആർ, ടാറ്റ തിയാഗോ എന്നിവയാണ് എഎച്ച് 2ന്റെ എതിരാളികൾ.


1.1 ലിറ്റർ അല്ലെങ്കിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനോട് കൂടിയതാണ് എഎച്ച്2 എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മറ്റൊരു പ്രത്യേകതയാണ്. 1997ലാണ് സാൻട്രോ ആദ്യമായി എത്തിയത്. മാരുതി 800, ടാറ്റ ഇൻഡിക്ക എന്നിവയായിരുന്നു അന്ന് എതിരാളികൾ.2020 ഓടെ എട്ട് പുതിയ കാറുകളും ഒരു ഇലക്ട്രിക് എസ് യുവിയും പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
>

Trending Now