പ്രളയം; കാർ ഇൻഷുറൻസ് സെറ്റിൽമെന്റ്സ് വേഗത്തിലാക്കുമെന്ന് കമ്പനികൾ

webtech_news18 , News18 India
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിൽ തകർന്ന കേരളത്തിന് സഹായവുമായി ഇൻഷുറൻസ് കമ്പനികളും. കേരളത്തിലെ കാര്‍ ഇൻഷുറൻസ് ക്ലെയിംസ് സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി.നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച ആവശ്യങ്ങൾ വേഗത്തിലും എളുപ്പത്തിലും പരിഹരിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ കമ്പനികളും കാർ ഇൻഷുറൻസ് നൽകുന്നുണ്ട്.


ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അഥോറിട്ടി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് നേരത്തെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതും അർഹിക്കുന്നതുമായ ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കാൻ ഇതിൽ ആവശ്യപ്പെടുന്നു.ഇതു സംബന്ധിച്ച പ്രക്രിയകൾ വിലയിരുത്താൻ ടെക്നിക്കൽ വകുപ്പ് മേധാവികളും പൊതുമേഖലസ്ഥാപനങ്ങളിലെ ജനറൽ മാനെജർമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. വസ്തു, മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേരളത്തിലെ മിക്കവാറും ഇൻഷുറൻസുകളും.
>

Trending Now