9. 99 ലക്ഷത്തിന് മഹീന്ദ്ര മരാസോ എംപിവി

webtech_news18 , News18 India
വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മരാസോ എംപിവി ഇന്ത്യയിലെത്തി. 9. 99 ലക്ഷം രൂപയാണ് ആരംഭ വില. നാല് വേരിയെന്റുകളിൽ മരാസോ എംപിവി ലഭിക്കും. ഏഴോ എട്ടോ സീറ്റുകളിൽ ഇത് ലഭ്യമാണ്. ഏഴ് സീറ്റ് വേരിയന്റിന്റെ വിലയാണ് പുറത്തു വന്നത്. ഏഴ് സീറ്റ് വേരിയന്റുകൾക്ക് 5000 രൂപ അധികം നൽകിയാൽ എട്ട് സീറ്റ് വേരിയന്റ് ലഭിക്കും.മഹീന്ദ്ര മരാസോ എം2-9. 99 ലക്ഷം, മഹീന്ദ്ര മരാസോ എം4- 10. 95 ലക്ഷം, മഹീന്ദ്ര മരാസോ എം6-12.40 ലക്ഷം, മഹീന്ദ്ര മരാസോ എം8- 13.90 ലക്ഷം എന്നിവയാണ് വിവിധ വേരിയന്റുകളുടെ വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ എംപിവി എന്നിവയാണ് മരാസോയുടെ എതിരാളികൾ.


ചെന്നൈയിലെ റിസേർച്ച് വാലി, വടക്കേ അമേരിക്കയിലെ ടെക്നിക്കൽ സെന്റർ എന്നിവിടങ്ങളിൽ വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ ആദ്യ വാഹനമാണ് മരാസോ. പിനിൻഫാരിന, കാണ്ടിവാലി എന്നിവിടങ്ങളിലാണ് ഇതിന്റെ ഡിസൈൻ വികസിപ്പിച്ചെടുത്തത്.സ്രാവിനോടുള്ള രൂപസാദൃശ്യമാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.മുൻ ഭാഗത്ത് സ്രാവിന്റെ പല്ലിനോട് സമാനമായ ഗ്രില്ലും സ്രാവിന്റെ വാലു പോലെ ബാക് ലൈറ്റും ഉണ്ട്. സ്രാവിന്റെ ചിറകിന് സമാനമായ ആന്റിന, പർപ്പിൾ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഓട്ടോ ഗിയർ ബോക്സിനൊപ്പം 2020ൽ ഇതിന്റെ പെട്രോൾ വേർഷൻ എത്തും.
>

Trending Now