മഹീന്ദ്രയുടെ മരാസോ

webtech_news18 , News18 India
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവിയുടെ പേര് പുറത്തുവിട്ടു. മരാസോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഷാർക്ക് എന്ന് അർഥം വരുന്ന സ്പാനിഷ് വാക്കാണിത്. ഷാർക്കിന്റെ മാതൃകയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എംപിവി സെഗ്മെന്റിൽ മരാസോയിലൂടെ വ്യക്തമായ സാന്നിധ്യം അറിയിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.യു321 എന്ന കോഡ് നെയിമാണ് നേരത്തെ വാഹനത്തിന് നൽകിയിരുന്നത്. മോണോകോക്ക് പ്ലാറ്റ് ഫോമിലുള്ള മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമാണിത്. എക്സ് യുവി 500, കെയുവി 100 എന്നിവയാണ് ഇതിന് മുമ്പ് ഈ പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ വാഹനങ്ങൾ. പേര് പുറത്തുവിടുന്നതിന് മുമ്പ് തന്നെ മരാസോ എന്നായിരിക്കും പേരെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു.


സെപ്തംബറിലായിരിക്കും മരാസോ വിപണിയിലെത്തുക എന്നാണ് വിവരങ്ങൾ. 1.6 ലിറ്റർ ഡീസൽ എഞ്ചിനാണ് മരാസോയുടേത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ഗിയർ ബോക്സും ഇതിലുണ്ട്.
>

Trending Now