ഒമ്പത് സീറ്റുകളുമായി മഹീന്ദ്ര ടിയുവി 300 പ്ലസ്

webtech_news18 , News18 India
മഹീന്ദ്ര ടിയുവി 300 പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി. 9.47 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ കുറവിന് ലഭിക്കുന്ന 9 സീറ്റോട് കൂടിയ ഒരേ ഒരു എസ് യുവിയാണ് മഹീന്ദ്ര ടിയുവി 300 പ്ലസ്.അഞ്ച് കളറുകളിൽ ഇത് ലഭിക്കും. ഗ്ലേസിയർ വൈറ്റ്, മജെസ്റ്റിക് സിൽവർ, ബോൾഡ് ബ്ലാക്ക്, ഡയനാമോ റെഡ്, മോൾടെൻ ഓറഞ്ച്. ഇക്കോ മോഡ്, ബ്രേക്ക് എനർജി റീജനറേഷൻ ടെക്നോളജി, മൈക്രോ ഹൈബ്രിഡ് ടെക്നോളജി, ഇന്റലി പാർക്ക് റിവേഴ്സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവർ ഇൻഫർമേഷൻ സംവിധാനം എന്നിങ്ങനെ നിരവധി സവിശേഷതകൾ മഹീന്ദ്ര ടിയുവി 300 പ്ലസിനുണ്ട്.


രണ്ട് എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. 4,400 എംഎം ആണ് നീളം. 1835 എംഎം വീതിയും 1812 എംഎം ഉയരവുമുണ്ട്. പി4, പി6, പി8 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ലഭിക്കുന്നത്.
>

Trending Now