രൂപവും ഭാവവും മാറി; പരിഷ്കരിച്ച സിയസ് അടുത്ത മാസം എത്തും

webtech_news18
പരിഷ്കരിച്ച മാരുതി സുസുക്കി സിയസ് സെഡാൻ അടുത്തമാസം ഇന്ത്യയിലെത്തും. വാഹനത്തിന്റെ ബുക്കിംഗ് ചിലയിടങ്ങളിൽ‌ ആരംഭിച്ചു തുടങ്ങി. 21,000 രൂപ നൽകി സിയസിന്റെ നവീകരിച്ച വാഹനം ബുക്ക് ചെയ്യാം.അതേസമയം ലോഞ്ചിന് മുമ്പ് തന്നെ സിയസിന്റെ രൂപം പുറത്തുവിട്ടു. കാഴ്ചയിലും സാങ്കേതികമായും നിരവധി മാറ്റങ്ങൾ പുതിയ സിയസിനുണ്ട്. വലിയ ഡിസൈനോട് കൂടിയ പഴയതിലും ഷാർപ്പായ മുൻഭാഗം, നവീകരിച്ച ഹെഡ് ലൈറ്റ്, എൽഇഡി പ്രൊജക്ടറോട് കൂടിയ ഹെഡ് ലാംപ് എന്നിവയാണ് പ്രത്യേകതകൾ. പിൻഭാഗത്തിന് നിലവിലെ മോഡലിനോട് സാമ്യമുണ്ടെങ്കിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. ഫോഗ് ലാമ്പ് ക്ലസ്റ്ററിലാണ് മാറ്റങ്ങളുള്ളത്.


പുതിയ ഇളം നിറത്തിലുള്ള ഫൗക്സ് തടികൊണ്ടുള്ള അലങ്കാരം, പുതിയ ഡിസൈനിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ടച്ച് സ്ക്രീൻ ഇൻഫൊട്ടൈൻമെന്റ് സിസ്റ്റം എന്നിവ അകത്തെ പ്രത്യേകതകളാണ്.എഞ്ചിനിലാണ് വലിയ മാറ്റം ഉള്ളത്. 1.5 ലിറ്റർ കെ സീരീസ് പെട്രോള്‍ എൻജിന് പരമാവധി 106 പിഎസ് വരെ കരുത്തും 138 എം എൻ ടോർക്കും സൃഷ്ടിക്കാനാവും 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയും ഇത് ഓഫർ ചെയ്യുന്നു.
>

Trending Now