റെക്കോർഡ് വിൽപ്പനയുമായി മാരുതി സുസുക്കി സ്വിഫ്റ്റ്

webtech_news18 , News18 India
മാരുതി സുസുക്കി സ്വിഫ്റ്റിനെ ഇന്ത്യക്കാർ കൈവിട്ടിട്ടില്ല. 2005ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതിനു പിന്നാലെ വീണ്ടും മാരുതി സ്വിഫ്റ്റിനോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. കഴിഞ്ഞ വർഷങ്ങളിൽ മാസം 15000യൂണിറ്റ് എന്ന നിലയ്ക്കായിരുന്നു വിൽപ്പന. എന്നാൽ ഈ വർഷം ആദ്യം സ്വിഫ്റ്റിന്റെ മൂന്നാം ജനറേഷൻ പുറത്തിറക്കിയിരുന്നു. ഇത് റെക്കോർഡ് വിൽപ്പനയാണ് കൈവരിച്ചിരിക്കുന്നത്.വെറും അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റാണ് വിറ്റിരിക്കുന്നത്. ഇന്ത്യയിൽ ഒരു കാറ് നേടുന്ന ഏറ്റവും വേഗത്തിലുള്ള വിൽപ്പന റെക്കോർഡാണിത്. ഫെബ്രുവരിയിൽ പുറത്തിറക്കിയ ശേഷം 20,000 യൂണിറ്റാണ് മാസം വിൽപ്പന നടന്നതെന്നാണ് കണക്കു കൂട്ടൽ.


റെക്കോർഡ് സ്വന്തമാക്കാൻ തങ്ങളെ സഹായിച്ച മൂന്നാം ജനറേഷൻ സ്വിഫ്റ്റ് വാങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി മാരുതി സുസുക്കി മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ആർഎസ് കാൽസി പറഞ്ഞു. ഭാവിയിൽ കൂടുതൽ ഗുണമേന്മയുള്ളതും ഏറെ സവിശേഷതയുള്ളതുമായ വാഹനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
>

Trending Now