എയർബാഗ് തകരാർ; മാരുതി സ്വിഫ്റ്റ്, ഡിസയർ മോഡലുകൾ തിരിച്ചുവിളിക്കുന്നു

webtech_news18 , News18 India
മാരുതിയുടെ പുതിയ ജനറേഷൻ കാറുകളായ മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ഡിസയർ എന്നിവ തിരിച്ചു വിളിക്കുന്നതായി മാരുതി സുസുക്കി ഇന്ത്യ. എയർ ബാഗ് കൺട്രോൾ യൂണിറ്റുകളിൽ പോരായ്മ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധനയ്ക്കായി കാറുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്.1279 യൂണിറ്റുകളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതിൽ 566 സ്വിഫ്റ്റും 713 ഡിസൈറും ഉൾപ്പെടുന്നു. ഈ വർഷം മെയ് ഏഴിനും ജൂലൈ എട്ടിനും ഇടയിൽ നിർമിച്ച വാഹനങ്ങളിലാണ് പോരായ്മ കണ്ടെത്തിയിരിക്കുന്നത്.


ഈ കാലയളവിൽ നിർമിച്ച വാഹനം മാരുതി ഡീലർമാര്‍ വഴി ഉടമസ്ഥർക്ക് പരിശോധനയ്ക്കായി എത്തിക്കാം. ജൂലൈ 25 മുതൽ പരിശോധന ആരംഭിച്ചിരിക്കുകയാണ്. പോരായ്മ കണ്ടെത്തിയാൽ സൗജന്യമായി തന്നെ ഇത് പരിഹരിച്ചു നൽകുന്നതാണെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചിരിക്കുന്നു.ബ്രേക്ക് വാക്വം ഹോസിലെ തകരാറിനെ തുടർന്ന് 52,686 പുതിയ സ്വിഫ്റ്റ്, ബലേനോ എന്നിവ മേയിൽ മാരുതി തിരിച്ചുവിളിച്ചിരുന്നു.
>

Trending Now