പുതിയ ദേശീയ വാഹന നയം ഉടൻ

webtech_news18
ന്യൂഡൽഹി: പുതിയ ദേശീയ വാഹന നയം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മോട്ടോർ വാഹനങ്ങൾക്ക് എമിഷൻ ലിങ്ക്ഡ് ടാക്സേഷനും ഗ്രീൻ മൊബിലിറ്റി റോഡ് മാപ്പ് സാങ്കേതിക വിദ്യയും ആവശ്യപ്പെടുന്നതാണ് പുതിയ ദേശീയ വാഹന നയം.പുതിയ വാഹന നയത്തിന്റെ ചർച്ചകൾ കഴിഞ്ഞ ആറ് മാസമായി നടന്നു വരികയാണ്. ഓട്ടോ മൊബൈൽ വ്യവസായത്തിന് സിംഗിൾ നോഡൽ റെഗുലേറ്ററി ബോഡി ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്നും വിവരങ്ങളുണ്ട്.


നയത്തിന്റെ കരട് തയ്യാറായിക്കൊണ്ടിരിക്കുകയാണന്നും ബന്ധപ്പെട്ട വകുപ്പിന് ഉടൻ കൈമാറുമെന്നുമാണ് സൂചന. പരിസ്ഥിതി സൗഹൃദ മോട്ടോർ വാഹന സാങ്കേതിക വിദ്യയ്ക്കായുള്ള ഫെയിം ഇന്ത്യ സ്കീം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു വരികയാണെന്നും വിവരങ്ങളുണ്ട്.വാതകം പുറന്തള്ളുന്ന കാര്യത്തിൽ കൃത്യമായ സമയ രേഖകൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ദീർഘകാല പദ്ധതി പുതിയ വാഹന നയത്തിൽ നിർദേശിക്കപ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്.നേരത്തെ പുറത്തുവിട്ട വാഹന നയത്തിന്റെ കരടിൽ നീളം, എഞ്ചിന്റെ സ്ഥാനം, എഞ്ചിന്റെ സ്വഭാവം, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ജിഎസ്ടി ഘടന ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തരംതിരിച്ചിരിക്കുന്ന രീതി മാറ്റി വാഹനങ്ങളുടെ നീളം, പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കാനും ഇത് ആവശ്യപ്പെടുന്നു.പുതിയ വാഹന നയം പൂർത്തിയാക്കാൻ വ്യവസായ വകുപ്പ് എടി കീർണെയിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
>

Trending Now