ഇറങ്ങും മുമ്പ് തന്നെ സുസുക്കി ജിംനി വിലയും ചോർന്നു

webtech_news18 , News18 India
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയ വാഹനമാണ് ഏറ്റവും പുതിയ സുസുക്കി ജിംനി എസ് യു വി. ഡിസൈൻ, കാബിൻ, സവിശേഷത തുടങ്ങി വാഹനത്തിന്റെ പ്രധാന വിവരങ്ങൾ എല്ലാം തന്നെ ചോർന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ വില ചോർന്നിരിക്കുകയാണ്.ഫെയ്സ്ബുക്കിലൂടെ പുറത്തു വന്ന ബ്രോഷറിലൂടെ വാഹനത്തിന്റെ വില സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ബേസ് മോഡലായ ജിംനി എക്സ്ജിക്ക് 1,458,000 ജാപ്പനീസ് യെൻ ആണ് വില. ഇത് 9.02 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന ജിംനി സിയേരയുടെ വില 2,019,600 ജാപ്പനീസ് യെൻ ആണ്. ഇത് 12.49 ലക്ഷം രൂപയോളമാണ്.


അഞ്ച് വെറൈറ്റികളിലാണ് വാഹനം ലഭിക്കുന്നത്. ബേസ് മോഡൽ എക്സ്ജി, എക്സ്എൽ, എക്സി എന്നീ വെറൈറ്റികളിലും ജിംനി സിയേറ ജെഎൽ, ജെസി എന്നീ വെറൈറ്റികളിലും ലഭ്യമാണ്. 660 സിസി, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ എന്നിവയാണ് പ്രത്യേകതകൾ. ജിംനി സിയേറയ്ക്ക് വലിയ എൻജിൻ ആണ്.മൂന്ന് ഡോറോട് കൂടിയ ക്ലാസിക് ഡിസൈൻ ആണ് വാഹനം. സർക്കുലർ ഹെഡ്ലൈറ്റ്, സർക്കുലർ ഫോഗ് ലൈറ്റ് , സർക്കുലർ ഇൻഡിക്കേറ്റർ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. അഞ്ച് വർ‌ഷത്തിനിടെ അഞ്ച് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് സുസുക്കി അറിയിച്ചിരുന്നത്. ഇതിൽ ആദ്യ വാഹനമാണ് ജിംനി. വരുംവർഷങ്ങളിൽ ബാക്കിയുള്ളവ പുറത്തിറക്കും.
>

Trending Now