ഹാരിയർ; ടാറ്റ എച്ച്5എക്സ് എസ് യുവിക്ക് പേരായി

webtech_news18 , News18 India
വരാനിരിക്കുന്ന ലാൻഡ് റോവർ എച്ച് 5 എക്സ് എസ് യു വിയുടെ പേര് ടാറ്റ മോട്ടോഴ്സ് പുറത്തു വിട്ടു. ഹാരിയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. അഞ്ച് സീറ്റുള്ള ഹാരിയർ 2019ന് ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് വിവരം.ഇതിനു പിന്നാലെ ഏഴ് സീറ്റോട് കൂടിയ പേരിടാത്ത വേർഷനും എത്തുന്നുണ്ടെന്നാണ് വിവരം. ഹാരയറിന്റെ ടീസർ ഇമേജ് ടാറ്റ പുറത്തുവിട്ടു. മറ്റൊരു ഗെയിം ചെയ്ഞ്ചറാണ് ഹാരിയർ എന്നാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറയുന്നത്.


ഉപഭോക്താക്കളെ ഇത് അതിശയപ്പെടുത്തുക മാത്രമല്ല ടാറ്റയുടെ ബ്രാൻഡ് വാല്യു മറ്റൊരുതലത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. നിലവിലെ എല്ലാ ബെഞ്ച്മാർക്കുകളും ഹാരിയർ തകർക്കുമെന്നും ഇന്ത്യയിലെ എസ് യു വികൾക്ക് പുതിയ മാനദണ്ഡം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.2.0 ഡിസൈനിൽ നിർമിച്ചിരിക്കുന്ന ടാറ്റയുടെ ആദ്യ ഉത്പന്നമാണ് എച്ച് 5 എക്സ് എസ് യുവി. 2018ലെ ശ്രദ്ധേയമായ കാറുകളിലൊന്നായിരുന്നു എച്ച് 5 എക്സ്. 2018ലെ ഓട്ടോ എക്സ്പോയിലാണ് ഇത് അവതരിപ്പിച്ചത്.2.0 ലിറ്റർ ഡീസൽ എഞ്ചിനോട് കൂടിയതാണ് ടാറ്റ ഹാരിയർ. 17 ലക്ഷമാകും ഇതിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
>

Trending Now