വരുന്നു പോർഷെയുടെ ടൈകൻ

webtech_news18 , News18
ഇലക്ട്രിക് വാഹനങ്ങളിൽ രാജാക്കന്മാരായ ടെസ് ലയെ നേരിടാൻ പോർഷെയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് കാർ വരുന്നു. ടൈകൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ജർമനിയിൽ പോർഷെയുടെ ആസ്ഥാന കേന്ദ്രത്തിൽ കമ്പനിയുടെ 70ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കാറിന് പേരു നൽകിയത്. അടുത്ത വർഷം കാർ വിപണിയിലെത്തും.നേരത്തെ അവതരിപ്പിച്ച മിഷൻ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ വെരിഷനാണ് ഇത്. തുർക്കിഷ് ഭാഷയില്‍ ഊർജ്വസ്വലനായ യുവകുതിര എന്ന് അർഥം വരുന്ന പദമാണ് ടൈകൻ. പേരിനൊപ്പം കാറിന്റെ ചില പ്രത്യേകതകളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.


ലിഥിയം അയൺ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചുവട്ടിൽ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. 800 v ചാർജിംഗ് ചെക്നോളജി വഴി നാലു മിനിറ്റ് ചാർജ് ചെയ്താൽ 100 കിമീ ദൂരവും ഫുൾചാർജ് ചെയ്താൽ 500 കിമീ ദൂരവും സഞ്ചരിക്കാൻ ടൈകന് കഴിയും. മുന്നിലും പിന്നിലുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഒന്നിച്ച് 600 എച്ചി പവർ നൽകുന്നു. നാല് പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.
>

Trending Now