ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹാച്ച്ബാക് കാറുകൾ വരുന്നു

webtech_news18 , News18 India
ഹാച്ച്ബാക് കാറുകൾക്കും കോംപാക്ട് എസ് യുവിക്കും ഇന്ത്യക്കാർക്കിടയിൽ വലിയ ഡിമാന്റാണുള്ളത്. അതിനാൽ ഈ ശ്രേണിയിൽ വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് പ്രമുഖ വാഹന നിർമാതാക്കൾ. ഹ്യൂണ്ടായ് സാൻട്രോ, മാരുതി സുസുക്കി വാഗൻ ആർ, ടാറ്റ ടിയാഗോ ഇവി തുടങ്ങി നിരവധി ഹാച്ച്ബാക് കാറുകളാണ് നിരത്തു കീഴടക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ തന്നെ ഈ വാഹനങ്ങൾ നിരത്തിലെത്തും. വരാനിരിക്കുന്ന ചില ഹാച്ച്ബാക് കാറുകളെ പരിചയപ്പെടാം....


ഹ്യൂണ്ടായ് സാൻട്രോ(എഎച്ച്2)കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യൻ മനസ് കീഴടക്കിയത് സാൻട്രോയിലൂടെയാണ്. ടാൾ ബോയ് ഡിസൈനിലുള്ള കോംപാക്ട് ഹാച്ച്ബാക്ക് ഹ്യൂണ്ടായിക്ക് രാജ്യത്ത് മികച്ച വിജയം നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ മറ്റ് കമ്പനികളുടെ ശക്തമായ മത്സരം കാരണം ഹ്യൂണ്ടായിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല.  ടാറ്റ ടിയാഗോ ഉൾപ്പെടെയുള്ളവയെ നേരിടാൻ തിരിച്ചു വരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സ്റ്റൈലിഷ് ആയിട്ടുള്ള ഹാച്ച്ബാക്ക് ഹ്യൂണ്ടായ് നിരത്തിലിറക്കുമെന്നാണ് സൂചനകൾ.ടാറ്റ ടിയാഗോ ഇവി
വിദേശ രാജ്യങ്ങളെപ്പോലെ ഇലക്ട്രിക് വിപ്ലവത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യയും. മഹീന്ദ്ര മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ടാറ്റയും ഇതിലേക്ക് കടക്കുകയാണ്. ഇതിനായി ടിയാഗോ ഇവി ഹാച്ച്ബാക്ക് ഈ വർഷം തന്നെ ടാറ്റ പുറത്തിറക്കുമെന്നാണ് സൂചനകൾ. കുറഞ്ഞ വിലയിൽ വാഹനം എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതിന്റെ എഞ്ചിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.മാരുതി വാഗൻ ആർവെല്ലുവിളി നിറഞ്ഞ ഹാച്ച്ബാക് ശ്രേണിയിലേക്ക് മാരുതി വാഗൻ ആറും എത്തുകയാണ്. ഹ്യൂണ്ടായ് സാൻട്രോയും ടാറ്റ ടിയാഗോയും ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിനായി പുതിയ സവിശേഷതകളും നിരവധി മാറ്റങ്ങളുമായിട്ടാണ് വാഗൻ ആര്‍ എത്തുന്നത്. ഏഴ് സീറ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.ഡാറ്റ്സൺ ഗോ2018ൽ പുറത്തിറങ്ങാനിരിക്കുന്ന ഹാച്ച് ബാക് കാറുകളുടെ കൂട്ടത്തിൽ ഡാറ്റ്സൺ ഗോയും ഉൾപ്പെടുന്നു. കാഴ്ചയിൽ അത്ര മെച്ചമില്ലാതിരുന്നവാഹനം പുതിയ സ്റ്റൈലിലാണ് എത്തുന്നത്. സ്റ്റൈലിഷ് ഗ്രില്ലുകളും വലിയ ബംബറും നൽകിയാണ് വാഹനം കൂടുതൽ സ്റ്റൈലിഷ് ആക്കിയിരിക്കുന്നത്.എംജി 3പുത്തൻ ഹാച്ച്ബാക്കുമായി ഇന്ത്യയിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ മോറിസ് ഗാരേജ്. എംജി3 എന്ന പേരിൽ ഹാച്ച്ബാക് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. വിലക്കുറവാണ് കമ്പനി ഓഫർ ചെയ്യുന്ന മറ്റൊരു നേട്ടം.ടാറ്റ എക്സ് 451മറ്റൊരു ഹാച്ച്ബാക് മോഡൽ കൂടി ടാറ്റ പുറത്തിറക്കുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത വാഹനം ടാറ്റ എക്സ് 451 എന്ന കോഡ് നമ്പറിലാണ് അറിയപ്പെടുന്നത്. ഇതിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2018 ഓട്ടോ എക്സ്പോയിൽ ഇതിന്റെ കൺസെപ്റ്റ് പ്രദർശിപ്പിക്കുമെന്നാണ് വിവരം.
>

Trending Now