വെള്ളപ്പൊക്കത്തിൽ കേടായ വാഹനങ്ങളെ ഓർത്ത് ആശങ്ക വേണ്ട; സഹായവുമായി കമ്പനികളും

webtech_news18
ആഴ്ചകളായി കേരളത്തിൽ തുടരുന്ന വെള്ളപ്പൊക്കത്തിന് ഏറെക്കുറെ ശമനമായിട്ടുണ്ട്. മഴ കുറഞ്ഞതോടെ ജലാശയങ്ങളിലെയും ഡാമുകളിലെയും വെള്ളം കുറഞ്ഞു തുടങ്ങി. പല ഇടങ്ങളിലും പൊങ്ങിയ വെള്ളവും താഴ്ന്നു തുടങ്ങി. നിരവധി നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. വീടുകൾക്കു പുറമെ വാഹനങ്ങൾക്കും വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എത്തുകയാണ് വാഹന കമ്പനികൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങൾക്ക് സൗജന്യ സർവീസ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനികൾ. നിസാൻ, ഡാറ്റ്സൺ, ടാറ്റ മോട്ടോഴ്സ്, ബിഎംഡബ്ല്യു, ഫോക്സ് വാഗൻ തുടങ്ങിയ കമ്പനികളാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.


വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് സേവനമൊരുക്കാൻ എല്ലാ ഷോറൂമുകളും സജ്ജമാക്കിയിട്ടുണ്ടെന്നാണ് കമ്പനികൾ പറയുന്നത്. തൊട്ടടുത്ത ഷോറൂമുകളിൽ ഇതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്,.സർവീസ് സെൻറുകളിൽ കൃത്യമായ സേവനം ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ യും ഡീലർഷിപ്പുകളിൽ നിന്ന് മെക്കാനിക്കുകളെയും അഡ്വൈസർമാരെയും എത്തിക്കുമെന്നാണ് നിസാൻ, ഡാറ്റ്സൺ തുടങ്ങിയ കമ്പനികൾ നൽകുന്ന ഉറപ്പ്.കേടായ വാഹനങ്ങൾ വീടുകളിലും മറ്റ് സ്ഥലങ്ങളിൽ നിന്നും കമ്പനിയിലെ ജീവനക്കാർ തന്നെ സർവീസ് സെന്ററുകളിൽ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
>

Trending Now