വിരാട് കോലി ഹീറോ മോട്ടോകോര്‍പ്പിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍

webtech_news18
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി രാജ്യത്തെ പ്രമുഖ മോട്ടോര്‍സൈക്കില്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി കരാര്‍ ഒപ്പിട്ടു.ഹീറോയുടെ എക്സ്ട്രീം 200ആര്‍ എന്ന പുതിയ മോഡല്‍ പുറത്തിറക്കിക്കൊണ്ടാണ് ഹീറോയുമായുള്ള പുതിയ കരാര്‍ കോലി ആരംഭിച്ചത്. ഡല്‍ഹിയില്‍ പുറത്തിറക്കിയ എക്സ്ട്രീം 200ആര്‍ എന്ന പുതിയ മോഡലിന്റെ അടിസ്ഥാന വില 89,000 രൂപയാണ്.


'രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരാണ് ഹീറോയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഹീറോ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ പ്രത്യേകതയും അഭിമാനവും തോന്നുന്നു. ഹീറോയുമായുള്ള ആവേശകരമായ യാത്ര ആകാംഷയോടെയാണ് നോക്കിക്കാണുന്നത്' കോലി പറഞ്ഞു.

രണ്ട് ദശാബ്ദത്തിലേറെയായി ക്രിക്കറ്റുമായി ഹീറോ മോട്ടോക്കോര്‍പ്പിന് അടുത്ത ബന്ധമാണുള്ളത്. ഐസിസിയുടെ ഗ്ലോബല്‍ പാര്‍ട്നറുകളില്‍ ഒന്ന് ഹീറോയാണ്. ഐപിഎല്ലിലും പങ്കാളിത്തമുണ്ട്.ഐപിഎല്‍ ടീമുകളായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും സ്പോണ്‍സറുമാണ്. കരീബിയയിലെ ഏറ്റവും വലിയ ടി20 ടൂര്‍ണമെന്റായ ഹീറോ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സറുമാണ് ഹീറോ മോട്ടോക്കോര്‍പ്പ്.
>

Trending Now