ഓഡിയോടും ബിഎംഡബ്ല്യുവിനോടും മത്സരിക്കാൻ വോൾവോ

webtech_news18 , News18 India
കോംപാക്ട് എസ് യു വിയായ എക്സ് സി 40 ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ് വോൾവോ. 39. 9 ലക്ഷം രൂപയാണ് ഇതിന്റെ വില. ലോഞ്ചിന് മുമ്പ് തന്നെ 200 കാറുകൾ വിൽക്കാൻ കഴിയുമെന്നാണ് വോൾവോ പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യൻ വെബ്സൈറ്റിൽ വോൾവോ കാർ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.വോൾവോ കാർ ന്യൂ മോഡുലാർ വെഹിക്കിൾ ആർക്കിടെക്ചറിലുള്ള ആദ്യ മോഡലാണ് എക്സ് സി 40. പൂർണമായും വൈദ്യുതീകരിച്ച, 40 സീരീസിലെ വരാനിരിക്കുന്ന കാറുകൾക്ക് അടിത്തറ നൽകുന്നതാണ് ഇത്.


വോൾവോ ഡീലർമാരുമായി ബന്ധപ്പെട്ട് വാഹനം പ്രീ ബുക്ക് ചെയ്യാമെന്ന് വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു. കാറിന്റെ സവിശേഷതകളും വിലയും ലോഞ്ച് ചെയ്യുന്ന ദിവസം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് ലക്ഷം രൂപ നൽകിയാൽ മുൻകൂറായി ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറയുന്നു.ബിഎംഡബ്ല്യു എക്സ്1, ഓഡി ക്യു 3 എന്നിവയോട് മത്സരിക്കുന്നതിനാണ് വോൾവോ എക്സ് സി 40 എസ് യു വി എത്തിയിരിക്കുന്നത്.
>

Trending Now