ലോകത്തിലെ ആദ്യത്തെ കാർ ഡ്രൈവർ ഒരു സ്ത്രീയായിരുന്നു

webtech_news18 , News18 India
ഫോർഡ് മോഡൽ ടിയാണ് ലോകത്തിലെ ആദ്യത്തെ അംഗീകരിക്കപ്പെട്ട കാർ‌ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മെർസിഡസ് ബെൻസിന്റെ സ്ഥാപകൻ കാൾ ബെൻസാണ് ആദ്യത്തെ പ്രവർത്തിക്കുന്ന കാർ ഉണ്ടാക്കിയതെന്ന കാര്യം ആർക്കും അറിയില്ല. പേറ്റന്റ്-മോട്ടോർ വാഗൻ മോഡൽ 3 എന്നായിരുന്നു ഇതിന്റെ പേര്. എന്നാൽ ഇതിന് നാല് ടയറല്ല, മൂന്ന് ടയറാണ് ഉണ്ടായിരുന്നത്.ഇതിലെ മറ്റൊരു രസകരമായ സംഭവം ഒരു സ്ത്രീയാണ് ആദ്യ കാർ ഡ്രൈവർ എന്നതാണ്. അത് മറ്റാരുമല്ല കാൾ ബെൻസിന്റെ ഭാര്യ ബെർത ബെൻസ് ആണ്. കാൾ ബെൻസിന്റെ അനുമതിയില്ലാതെ 106 കിലോ മീറ്ററാണ് ബെർത ഭർത്താവ് നിർമിച്ച മൂന്ന് ചക്രത്തിലുള്ള കാർ ഓടിച്ചത്. 1888ലായിരുന്നു ഇത്. ഇതിന്റെ വീഡിയോ മെർസിഡസ് ബെൻസ് പുറത്തുവിട്ടിട്ടുണ്ട്.


ഭർത്താവിന്റെയോ ഭരണകൂടത്തിന്റെയോ അനുമതിയില്ലാതെയാണ് ബെർത കാർ ഓടിച്ചത്. മൻഹെയിമിൽ നിന്ന് ഫോർസെയിം വരെയായിരുന്നു ഓടിച്ചത്. അക്കാലത്ത് അത് നിയമ വിരുദ്ധമായിരുന്നു. ഒരു വലിയ ദൂരത്തിൽ കാറോടിക്കുന്നത് ആദ്യമായിട്ടായിരുന്നു.തന്റെ ഭർത്താവ് നിർ‌മിച്ചത് സുപ്രധാന വാഹനമാണെന്നും മാർക്കറ്റിലെത്തിച്ചാല്‍ സാമ്പത്തിക വിജയമായിരിക്കുമെന്നും തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു ബെർത ശ്രമിച്ചത്. രണ്ടു പേരും വലിയ സംഖ്യ ഇതിനായി നിക്ഷേപിച്ചു.മക്കളായ റിച്ചാർഡിനും ഈഗനുമൊപ്പം ബെർത ഈ വാഹനത്തിൽ യാത്ര ചെയ്തിരുന്നു. വയേസ്ലോഷിൽ വെച്ച് മെക്കാനിക്കൽ പ്രശ്നങ്ങളെ തുടർന്ന് വാഹനം നിന്നു പോയി. ഹാറ്റ് പിൻ ഉപയോഗിച്ച് ബ്ലോക്കായ ഫ്യുവൽ ലൈൻ വൃത്തിയാക്കിയ ശേഷം കൂടുതൽ വെള്ളം ഉപയോഗിച്ച് തണുപ്പിക്കുകയും അധികം ഇന്ധനം നിറയ്ക്കുകയും ചെയ്തു. റിച്ചാർഡും ഈഗനും വാഹനം തള്ളി. അങ്ങനെ വീണ്ടും യാത്ര ആരംഭിച്ചു.

ഇക്കാര്യം കാൾ ബെൻസിനെ ബെർത്ത അറിയിച്ചു. പിന്നീടാണ് കാൾ ബെൻസും ഡൈംലർ ഗോട്ട്ലേബും ചേർന്ന് മെര്‍സിഡസ് ബെൻസ് സ്ഥാപിച്ചത്.

>

Trending Now