ഫ്ലിപ് കാർട്ട് ഇ ബേ അവസാനിപ്പിക്കുന്നു

webtech_news18 , News18 India
ന്യൂഡൽഹി: ഇ കൊമേഴ്സ് വമ്പന്മാരായ ഫ്ലിപ് കാർട്ട് ഇ ബേ. ഇൻ അവസാനിപ്പിക്കുന്നു. ഓഗസ്റ്റോടെ ഇ ബേ അവസാനിപ്പിച്ച് പുതുക്കിയ ഉത്പ്പന്നങ്ങൾക്കായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്നാണ് സൂചനകൾ. അസംഘടിതമായ വലിയ വിപണിയുടെ ഭാഗമാകാൻ ഫ്ലിപ് കാർട്ട് ശ്രമിക്കുന്നതായാണ് വിവരം.അമേരിക്കൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഇ ബേയുടെ ഇന്ത്യൻ കമ്പനിയായ ഇ ബേ.ഇൻ കഴിഞ്ഞ വർഷമാണ് ഫ്ലിപ് കാർട്ട് സ്വന്തമാക്കിയത്. വിദേശ ഉത്പ്പനങ്ങൾ ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 50 കോടി ഡോളർ മുടക്കിയാണ് ഫ്ലിപ് കാർട്ട് ഇ ബേ സ്വന്തമാക്കിയത്. എന്നാൽ ഇത് പരാജയമായിരുന്നുവെന്നാണ് വിവരങ്ങൾ.


ഇബേ.ഇൻ‌ വഴിയുള്ള എല്ലാ ഇടപാടുകളും ഓഗസ്റ്റ് 14 ഓടെ അവസാനിപ്പിക്കുകയാണെന്ന് ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി വ്യക്തമാക്കി. പുതിയ രൂപവും വിഭാഗവും സവിശേഷതകളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇബേയിലെ എല്ലാ വിൽപ്പനക്കാരും ഉപഭോക്താക്കളും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫ്ലിപ് കാർട്ടുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ പ്ലാറ്റ്ഫോമിന് വേറിട്ടൊരു മൂല്യനിർണയ സംവിധാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലിപ് കാർട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇബേ മേയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ക്രോസ് ബോർഡർ ട്രേഡ് ലക്ഷ്യം വെച്ച് ഇബേ ഇന്ത്യ റീലോഞ്ച് ചെയ്യുമെന്നും അവർ വ്യക്തമാക്കിയിരുന്നു.2004ലാണ് ഇബേ ഇന്ത്യയിലെത്തിയത്. Bazee.com വഴിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
>

Trending Now