നാല് ദിവസം ബാങ്ക് അവധി; പണമെടുക്കാൻ എടിഎമ്മുകൾക്ക് പകരം സംവിധാനം

webtech_news18
തിരുവനന്തപുരം : ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധി. ഇതോടെ ദുരിതംനിറഞ്ഞ ഈ ഓണക്കാലത്ത് ജനങ്ങൾ കൂടുതൽ നട്ടംതിരിയുമോയെന്ന് ആശങ്ക. ഓഗസ്റ്റ് 24 ഉത്രാടം, 25 തിരുവോണം, 26 ഞായറാഴ്ച, 27 ശ്രീനാരായണഗുരു ജയന്തി എന്നിവ ആയതിനാലാണ് തുടർച്ചയായി നാലുദിവസം ബാങ്ക് അവധി വരുന്നത്. ഇത്രയുംദിവസം അടുപ്പിച്ച് ബാങ്ക് അവധി വരുന്നത് കാരണം എടിഎം പണമിടപാടിനെയും അത് ബാധിച്ചേക്കാമെന്നാണ് ആശങ്ക. പ്രളയബാധിതമേഖലകളിൽ 423 എടിഎമ്മുകൾ പ്രവർത്തനരഹിതമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഈ മേഖലകളിൽ പണക്ഷാമം രൂക്ഷമാകുമെന്നാണ് സൂചന. അതേസമയം ബാങ്ക് അവധി ജനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. കടകളിലെയും പെട്രോൾ പമ്പുകളിലെയും പിഒഎസ് മെഷീനിൽ സ്വൈപ്പ് ചെയ്ത ദിവസം 2000 രൂപ വരെ പിൻവലിക്കാനാകും. ഇതിന് പ്രത്യേക ചാർജ് നൽകേണ്ടതില്ല. ഇതുകൂടാതെ എസ്ബിഐയുടെ തെരഞ്ഞെടുത്ത 600 ശാഖകളിലെ എടിഎമ്മുകളിൽ പണം ഉറപ്പാക്കുന്നതിനായി ഓഗസ്റ്റ് 24നും 26നും ബാങ്ക് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് ഇടപാടുകൾ ലഭ്യമാകില്ല.
>

Trending Now