പ്രതീക്ഷിച്ചതിലും ഉയരത്തിൽ ജിഡിപി ; മോദി സർക്കാരിന് നേട്ടം

webtech_news18 , News18 India
ന്യൂഡൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) പ്രതീക്ഷിച്ചതിലും ഉയരത്തിൽ. ഏപ്രില്‍- ജൂൺ കാലയളവിൽ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നതിലും മുകളിലാണ് ഇത്. 7.6 ശതമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്.രണ്ട് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വളർച്ച മോദി സർക്കാരിന് നേട്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഡോളറിനെതിരെ രൂപ തകർച്ച നേരിടുന്ന സാഹചര്യത്തിൽ.


നിർമാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവെച്ചതാണ് ജിഡിപി നിരക്ക് ഉയരാൻ കാരണം. 2018 സാമ്പത്തിക വർഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ റിപ്പോർട്ടാണിത്.നേരത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യ ചൈനയുടെ വളർച്ചയെ മറികടന്നിരുന്നു. 6.8 ശതമാനമായിരുന്നു ചൈനയുടെ വളർച്ച നിരക്ക്. 7.7 ആയിരുന്നു ഇന്ത്യയുടെ വളർച്ച.
>

Trending Now