Money

Powered by
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണ്ണം പവന് എട്ടു രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 33,808 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,226 രൂപയും. 24 കാരറ്റ് സ്വർണ്ണത്തിനും പവന് എട്ട് രൂപ ഉയർന്നിട്ടുണ്ട്. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.


ദേശീയ തലത്തിലും സ്വർണ്ണ വിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 8 രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4391 രൂപയും. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4491 രൂപയും പവന് 35928 രൂപയുമാണ് വില. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്.


സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.



വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ പ്രതിസന്ധിഘട്ടങ്ങളിൽ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളിൽ ഒന്നായാണ് സ്വർണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വർധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

Published by: Asha Sulfiker
First published: April 4, 2021, 8:32 AM IST