ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂട് ഇത് സ്വർണ്ണവില കുറയാൻ കാരണമാകും. പലിശനിരക്ക് കൂടുമ്പോൾ ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വർണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
advertisement
എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, അന്താരാഷ്ട്ര സ്വർണ്ണ വിപണികൾക്ക് പ്രധാനം യുഎസിലെ പലിശനിരക്കാണ് എന്നതാണ്. ഇവ ഉയരുമ്പോൾ, ഇന്ത്യയിൽ സ്വർണ്ണ വില ഉയർന്നതായിരിക്കും, അതിനാലാണ് പലിശനിരക്ക് ഇന്ത്യയിൽ പ്രാധാന്യം അർഹിക്കുന്നത്.
