അഞ്ച് ബാങ്കുകൾക്ക് 11,336 കോടി രൂപയുടെ കേന്ദ്ര സഹായം

webtech_news18 , News18 India
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് ബാങ്കുകൾക്ക് 11,336 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.മൂലധന സമാഹരണത്തിനായി ഉപയോഗിക്കുന്ന കടപ്പത്രങ്ങളുടെ പലിശ നൽകേണ്ടുന്ന സമയമായതോടെ ഈ ബാങ്കുകൾ മൂലധന പര്യാപ്തതകുറയുമെന്ന ഭീഷണിയിലാണ്. മോശം നിഷ്ക്രിയ ആസ്തികൾ, മോശം വായ്പകൾ എന്നിവയുടെ അനന്തരഫലമായി ബാങ്കുകളുടെ ലാഭം വളരെയധികം കുറഞ്ഞു . ഈ സാഹചര്യത്തിലാണ് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.


രണ്ട് സാമ്പത്തിക വർഷങ്ങളിലായി 2.11 ലക്ഷം കോടി രൂപ ബാങ്കുകളിൽ മൂലധന നിക്ഷേപം നടത്താൻ കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ തീരുമാനിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന് 2816 കോടി രൂപ, അലഹബാദ് ബാങ്കിന് 1790 കോടി, ആന്ധ്ര ബാങ്കിന് 2019 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിന് 2157 കോടി, കോർപ്പറേഷൻ ബാങ്കിന് 2555 കോടി എന്നിങ്ങനെ നൽകാനാണ് ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
>

Trending Now