ഇന്ദ്ര നൂയി പെപ്‌സികോ സി.ഇ.ഒ പദവിയില്‍നിന്ന് പടിയിറങ്ങുന്നു

webtech_news18
ന്യുയോര്‍ക്ക്: 12 വര്‍ഷത്തെ സേവനത്തിനു ശേഷം പെപ്‌സികോ സി.ഇ.ഒ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരിയായ ഇന്ദ്ര നൂയി പടിയിറങ്ങുന്നു.24 വര്‍ഷം മുന്‍പ് പെപ്‌സികോയിലെത്തിയ 62 കാരിയായ ഇന്ദ്ര നൂയി ഓക്ടോബര്‍ മൂന്നിന് സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു.


ഇന്ദ്ര നൂയിയുടെ പന്‍ഗാമിയായി അന്‍പത്തിനാലുകാരനായ റാമണ്‍ ലെഗുവാര്‍ട്ടയെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം സി.ഇ.ഒ ആയി തെരഞ്ഞെടുത്തു.നൂയി 2019 വരെ ബോര്‍ഡിന്റെ ചെയര്‍മാനായി തുടരും. പുതുതായി ചുമതലയേല്‍ക്കുന്ന ലെഗുവാര്‍ട്ട 22 വര്‍ഷമായി പെപ്‌സികോയിലുണ്ട്. ബോര്‍ഡ് പ്രസിഡന്റാകുന്നതിനു മുന്‍പ് പെപ്‌സികോയുടെ യൂറോപ്പ്, സബ് സഹാറന്‍ ആഫ്രിക്ക വിഭാഗത്തിന്റെ സിഇഒ ആയിരുന്നു ലഗ്‌വാര്‍ട്ട.2006 ല്‍ ഇന്ദ്ര നൂയി ചുമതലയേറ്റതുമുതല്‍ ഇതുവരെ കമ്പനിയുടെ ഓഹരി വില 78 ശതമാനമാണ് ഉയര്‍ന്നത്. ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സി.ഇ.ഒ ആയിരുന്നു ഇന്ദ്ര നൂയി. 
>

Trending Now