21 മാസം; 20 കോടി ഉപയോക്താക്കളുമായി ജിയോ

webtech_news18
ന്യൂഡെല്‍ഹി: പ്രവര്‍ത്തനം തുടങ്ങി 21 മാസം കൊണ്ട് 20 കോടി വരിക്കാരെന്ന സുവര്‍ണ നേട്ടവുമായി ജിയോ. ജൂണ്‍ അവസാനത്തോടെയാണ് ജിയോ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞത്.21.7 കോടി ഉപയോക്താക്കളുള്ള ഐഡിയ സെല്ലുലാറിനും 22.2 കോടി വരിക്കാരുള്ള വോഡഫോണിനും ശക്തമായ വെല്ലുവിളിയാണ് ജിയോ ഉയര്‍ത്തുന്നത്. 30.9 കോടി ഉപയോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് നിലവില്‍ വിപണിയിലെ ഒന്നാമന്‍.


ഡാറ്റ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ജിയോയ്ക്കാണ്. ഒരു ജീ.ബിക്ക് അഞ്ച് രൂപ എന്ന കുറഞ്ഞ ഡാറ്റ നിരക്കാണ് കമ്പനിയെ ഒന്നാം സ്ഥാനമെന്ന നോട്ടത്തിലെത്തിച്ചത്. 2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിയോയുടെ ഡാറ്റ ട്രാഫിക് 50,6000 കോടി എം ബി ആണ്.മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 18.7 കോടി ആയിരുന്നു ആകെ ഉപയോക്താക്കള്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രമായി 90 ലക്ഷം ഒന്‍പത് മുതല്‍ ഒരു കോടി ഉപയോക്താളാണ് ജിയോയിലേക്കു പുതുതായി വന്നത്.സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ച ജിയോ ആ വര്‍ഷം നവംബറില്‍ അഞ്ച് കോടി വരിക്കാരെ കൂട്ടിച്ചേര്‍ത്തിരുന്നു. 2017 ഫെബ്രുവരിയില്‍ 10 കോടി ഉപയോക്താക്കള്‍ എന്ന നേട്ടവും കമ്പനി സ്വന്തമാക്കി. ഇതേ വര്‍ഷം നവംബര്‍ ആയപ്പോഴേക്കും വരിക്കാരുടെ എണ്ണം 15 കോടിയായി. 
>

Trending Now