വോഡഫോണിനെ മറികടന്ന് ജിയോ: വരുമാന വിഹിതത്തിൽ രണ്ടാം സ്ഥാനം

webtech_news18
വിപണി വരുമാന വിഹിതത്തിൽ വോഡഫോണിനെ മറികടന്ന് ജിയോ. ചുരുങ്ങിയ കാലം കൊണ്ട് വിപണി വരുമാന വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. വിപണി വരുമാന വിഹിതത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയർടെല്ലിന്റെ തൊട്ടുപിന്നിൽ തന്നെയാണ് ജിയോ.ജൂണിൽ അവസാനിച്ച പാദത്തിൽ ജിയോയുടെ വിപണി വരുമാന വിഹിതം 22.4 ശതമാനമായിരുന്നു. അതേസമയം വോഡഫോണിന്റെ വരുമാന വിഹിതം 19.3 ശതമാനത്തിലേക്കാണ് താഴ്ന്നത്. 31. 7 ശതമാനമാണ് ഒന്നാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വിപണി വരുമാന വിഹിതം. അതേസമയം ഐഡിയയും വോഡഫോണും ലയിക്കുന്നതോടെ ഇവരുടേതാകും ഏറ്റവും വലിയ വിപണി വരുമാന വിഹിതം. 15. 4 ശതമാണ് ഐഡിയയുടെ ഇപ്പോഴത്തെ വിപണി വരുമാന വിഹിതം.


ഗ്രാമീണ മേഖലയിൽ സാന്നിധ്യമുറപ്പിച്ചതാണ് ജിയോയുടെ വിപണി വരുമാനംവർധിക്കാനുള്ള പ്രധാന കാരണം. അതേസമയം വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ജിയോ. ജൂണിൽ അവസാനിച്ച പാദത്തിൽ 21.5 കോടിയാണ് ജിയോയുടെ വരിക്കാരുടെ എണ്ണം.
>

Trending Now