കേരള ബാങ്കിന് ചിങ്ങം ഒന്നുവരെ കാത്തിരിക്കേണ്ട

webtech_news18 , News18
തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഖ്യാപനത്തിനായി ചിങ്ങം ഒന്നു വരെ കാത്തിരിക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 17നാണ് ചിങ്ങം ഒന്ന്. 17ന് മുമ്പ് തന്നെ കേരള ബാങ്കിന്റെ പ്രഖ്യാപനം നടത്താൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. ബാങ്ക് രൂപീകരണം സംബന്ധിച്ച് നബാർഡ് ഒരു തരത്തിലുള്ള എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.


റിസർവ് ബാങ്ക് ചില സംശയങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നു കഴിഞ്ഞയാഴ്ച ധന സെക്രട്ടറി അടങ്ങിയ സംഘം റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറുമായി ചർ‌ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും റിസർവ് ബാങ്കിന്റെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
>

Trending Now