ഡേവിഡ് വെൽസ് നെറ്റ്ഫ്ലിക്സിൽ നിന്ന് പടിയിറങ്ങുന്നു

webtech_news18 , News18
നെറ്റ്ഫ്ലിക്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് വെൽസ് പടിയിറങ്ങുന്നു. പിൻഗാമിയെ കണ്ടെത്തുന്നതുവരെ വെൽസ് സിഎഫ്ഒയായി തുടരും. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. നെറ്റ്ഫ്ലിക്സിന്റെ ഓഹരികൾ ഇടിയ‌ുന്ന സാഹചര്യത്തിലാണ് വെൽസ് പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.ജോലി ഉപേക്ഷിച്ച് മാനസേവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വെൽസ് പറഞ്ഞു. 2004ലാണ് വെൽസ് നെറ്റ്ഫ്ലിക്സിൽ ചേർന്നത്. 2010ലാണ് സിഎഫ്ഒയായി നിയമിതനായത്. നെറ്റിഫിക്സിൽ പ്രവർത്തിച്ച 14 വർഷങ്ങൾ ഒരിക്കലും മറക്കില്ലെന്നും നെറ്റ്ഫ്ലിക്സ് ഇതുവരെ നേടിയ എല്ലാത്തിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


വെൽ നെറ്റ്ഫ്ലിക്സിന്റെയും തൻറെയും മികച്ച പങ്കാളിയാണെന്ന് നെറ്റ്ഫ്ലിക്സ് സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ റീഡ് ഹാസ്റ്റിംഗ്സ് പറഞ്ഞു.
>

Trending Now