നൂറ് രൂപ നോട്ടുകൾ പുതിയ നിറത്തിലും വലിപ്പത്തിലും

webtech_news18 , News18 India
ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നൂറ് രൂപ നോട്ടുകൾ തയ്യാറാക്കുന്നു. വയലറ്റ് നിറത്തോട് കൂടിയതായിരിക്കും പുതിയ നോട്ടുകൾ എന്നാണ് വിവരം. പഴയ നോട്ടുകളെ അപേക്ഷിച്ച് വലിപ്പം കുറവുമായിരിക്കും.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ സരസ്വതീ നദീ തീരത്തുള്ള റാണി കി വവ് എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ടാകുമെന്നാണ് സൂചനകൾ.


പത്ത് രൂപയെക്കാൾ അൽപ്പം കൂടി വലുതായിരിക്കും പുതിയ 100 രൂപ നോട്ടുകൾ. പഴയ 100 രൂപ നോട്ടുകളെക്കാൾ ഭാരവും കുറവായിരിക്കും. ഓഗസ്റ്റിലോ സെപ്തംബറിലോ നോട്ടുകൾ റിസർവ്ബാങ്ക് പുറത്തുവിടുമെന്നാണ് വിവരം.മധ്യപ്രദേശിലെ ദേവാസിൽ  നോട്ടുകളുടെ അച്ചടി ആരംഭിച്ചതായാണ് വിവരം. സൂക്ഷ്മമായ സുരക്ഷ സംവിധാനങ്ങളോട് കൂടിയതാണ് പുതിയ നോട്ടുകളെന്നും വിവരങ്ങളുണ്ട്. പുതിയ നോട്ടുകൾ ഉൾക്കൊള്ളുന്നതിനായി എടിഎം സംവിധാനത്തിൽ ബാങ്കുകൾ മാറ്റം വരുത്തേണ്ടി വരും. പഴയ 100 രൂപ നോട്ടുകൾ പിൻവലിക്കാതെയാണ് പുതിയ നോട്ടുകൾ അച്ചടിക്കുന്നത്.
>

Trending Now