പ്രളയക്കെടുതിയിലും ഇന്ധനവില കുതിക്കുന്നു; ഈ മാസം കൂടിയത് രണ്ട് രൂപയിലേറെ

webtech_news18
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിക്കാനുള്ള പോരാട്ടം നടത്തുന്നതിനിടെ ഇന്ധനവില കുതിച്ചു കയറുന്നു.ഒരിടവേളയ്ക്കു ശേഷം പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു മാതംരം കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ന്ന് ഉയര്‍ന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍വില 74 രൂപയ്ക്ക് മുകളിലും.


ഓഗസ്റ്റ് 26 നു പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 14 പൈസയുംമാണ് വര്‍ധിച്ചത്. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടി. പെട്രോള്‍ വിലയില്‍ 68 പൈസ ഉയര്‍ന്നു. ഈ മാസം രണ്ടര രൂപയോളമാണ് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയിലും തിങ്കളാഴ്ച പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.ഇന്നത്തെ ഇന്ധന വില ഇങ്ങനെജില്ലപെട്രോള്‍ഡീസല്‍
തിരുവനന്തപുരം81.1474.44
കൊച്ചി80.0673.41
കോഴിക്കോട്80.8574.15

 
>

Trending Now