- News18
- Last Updated: April 14, 2021, 9:49 AM IST
Petrol Diesel Price | ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. ഇതിനു മുമ്പ് മാർച്ച് 30ന് ആയിരുന്നു പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടായത്. പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും അന്ന് വില കുറഞ്ഞിരുന്നു.
അസംസ്കൃത എണ്ണവില രാജ്യാന്തര വിപണിയിൽ കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്നതു കൊണ്ടാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതെന്നും വിദഗ്ദ അഭിപ്രായമുണ്ട്.
അതേസമയം, സംസ്ഥാനങ്ങൾ മാറുന്നതിന് അനുസരിച്ചും സ്ഥലങ്ങൾ മാറുന്നതിന് അനുസരിച്ചും പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെട്രോൾ വില തിരുവനന്തപുരത്തും കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്.
പെട്രോളിന്റെ വില ഡൽഹിയിൽ 90.56 രൂപയും ഡീസലിന്റെ വില ലിറ്ററിന് 80.87 രൂപയുമാണ്. അതേസമയം, മുംബൈയിൽ പെട്രോളിന്റെ വില 96.98 രൂപയും ഡീസലിന്റെ വില ലിറ്ററിന് 87.96 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.77 രൂപയും ഡീസലിന്റെ വില 83.75 രൂപയും ചെന്നൈയിൽ പെട്രോളിന്റെ വില 92.58 രൂപയും ഡീസലിന്റെ വില ലിറ്ററിന് 85.88 രൂപയുമാണ്.
Gold Price Today | ഏറ്റക്കുറച്ചിലുകള്‍ തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതലുള്ളത്. കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ആലപ്പുഴ- 90.52/ 85.48
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.93/ 86.38
കണ്ണൂർ- 90.99/ 86.10
കാസർകോട്-91.56/ 86.10
കൊല്ലം-92.11/ 86.59
കോട്ടയം-91.04/ 85.58
കോഴിക്കോട്- 91.09 /85.66
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.76/ 86.27
പത്തനംതിട്ട- 91.69/ 86.20
തൃശൂർ- 91.33/ 85.86
തിരുവനന്തപുരം- 92.19/ 86.67
വയനാട്- 92.09/ 86.53
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33
പെട്രോൾ ഡീസൽ വിലകുറഞ്ഞേക്കാം
കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് ഓയിലിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വിപണിയിൽ ആഭ്യന്തര എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത്. ഡോളറിനെതിരായ രൂപയിലെ ഏറ്റക്കുറച്ചിലുകളും ഇന്ധനവില നിർണയത്തിൽ എണ്ണക്കമ്പനികൾ കണക്കിലെടുക്കുന്നുണ്ട്. വരും കാലങ്ങളിൽ പെട്രോളിന് വിലകുറഞ്ഞേക്കാം എന്ന് വിദഗ്ദ അഭിപ്രായമുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിലകുറഞ്ഞ അസംസ്കൃത എണ്ണയാണ് ഇതിനുള്ള ഏറ്റവും വലിയ കാരണം. ഇന്ത്യൻ റിഫൈനറി കമ്പനികൾ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ തയ്യാറെടുപ്പ് ആരംഭിച്ചു. ഇറാനിൽ നിന്ന് എണ്ണ വന്നാൽ പെട്രോൾ ഡീസലിന്റെ വില ഇന്ത്യൻ വിപണിയിൽ കുറയാൻ തുടങ്ങിയേക്കും.
ഓരോ ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ആർഎസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് ഐഒസിഎൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.
പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത് എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷമായിരിക്കും അതിന്റെ വില നിശ്ചയിക്കുക.
എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ.
Summary: fuel prices across the country unchanged for last 15 consecutive days. The fuel prices were last lowered on March 30 following a reduction in the international crude prices. Before March 30, the fuel prices were not changed for four consecutive days.