Money

Powered by
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Petrol Diesel Price| അഞ്ചാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം

ചൊവ്വാഴ്ച എണ്ണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവ് വരുത്തിയിരുന്നു.

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെ ചൊവ്വാഴ്ച എണ്ണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവ് വരുത്തിയിരുന്നു. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 91.03 രൂപയും ഡീസലിന് 85.60 രൂപയുമാണ്. രാജ്യതലസ്ഥാനത്ത് പെട്രോളിന് 90.56 രൂപയും ഡീസലിന് 80.87 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്.


Also Read- Gold Price Today | മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം


രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രീമിയം പെട്രോളിന്റെ വില 100 രൂപയ്ക്ക് മുകളിൽ തുടരുകയാണ്. 24 ദിവസം എണ്ണ വില മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24നും 25നും എണ്ണ കമ്പനികൾ ഇന്ധനവിലയിൽ കുറവ് വരുത്തിയിരുന്നു. മാർച്ച് 30ന് വീണ്ടും വില കുറഞ്ഞു. ഇതിന് മുൻപ് ഫെബ്രുവരി 27 നായിരുന്നു ഏറ്റവും അവസാനമായി ഇന്ധന വില വർധിപ്പിച്ചത്. ഈ സമയത്ത് ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഇതിനുശേഷം വീണ്ടും വില കുറഞ്ഞ് ബാരലിന് 60 ഡോളറിലെത്തി. അവിടെ നിന്ന് ഉയർന്ന് 65 ഡോളറിലെത്തി നിൽക്കുകയാണ് ഇപ്പോള്‍.


സിറ്റി- പെട്രോൾ (ലിറ്റർ രൂപ) ഡിസൈൻ (ലിറ്റർ രൂപ)

ഡൽഹി- 90.56/ 80.87

മുംബൈ- 96.98/ 87.96

കൊൽക്കത്ത -90.77/ 83.75

ബെംഗളൂരു- 93.59/ 85.75

ഹൈദരാബാദ്- 94.16/ 88.20

ഭോപ്പാൽ 98.58/ 89.13

പട്ന -92.89/ 86.12

ലഖ്‌നൗ- 88.85/ 81.27

നോയിഡ- 88.91/ 81.33


കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ


ആലപ്പുഴ- 91.20/ 85,74

എറണാകുളം- 90.94/ 85.49

ഇടുക്കി- 91.94/ 86.43

കണ്ണൂർ- 91.20/ 85.76

കാസർകോട്-91.81/ 86.33

കൊല്ലം-91.87/ 86.37

കോട്ടയം-91.05/ 85.60

കോഴിക്കോട്- 91.31 /85.86

മലപ്പുറം- 91.53 / 86.05

പാലക്കാട്- 91.68/ 86.19

പത്തനംതിട്ട- 91.55/ 86.06

തൃശൂർ- 91.40/ 85.92

തിരുവനന്തപുരം- 92.44/ 86.90

വയനാട്- 92.01/ 86.46


ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ലിറ്ററിന് കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതോടെയാണ് രാജ്യത്തെ ചില്ലറ വിൽപന വിലയിലും കുറവ് വരുത്താൻ എണ്ണ കമ്പനികള്‍ തയാറായത്. ബാരലിന് 60 ഡോളർ വരെ താഴ്ന്ന ശേഷമാണ് ഇപ്പോൾ വില 65 ഡോളറിൽ എത്തിയത്. അസംസ്കൃത എണ്ണ വില സ്ഥിരമായി താഴ്ന്നപ്പോഴും നേരത്തെ വില ഉയർന്നപ്പോഴുണ്ടായ നഷ്ടം നികത്താനായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിന് സമയമെടുത്തതായാണ് റിപ്പോർട്ടുകൾ. ഡീസൽ, പെട്രോൾ എന്നിവയുടെ വിൽപ്പനയ്ക്ക് യഥാക്രമം ലിറ്ററിന് 4 രൂപയും 2 രൂപയും നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.


Also Read- ഈ ചിത്രത്തിൽ കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരി കുട്ടിക്ക് ഇന്ന് പിറന്നാൾ


ഫെബ്രുവരി ആദ്യം മുതൽ ക്രൂഡ് വില ബാരലിന് 7 ഡോളറിൽ കൂടുതൽ നേട്ടമുണ്ടാക്കി. ഇത് 14 തവണ ഇന്ധന വില വർധിപ്പിക്കാൻ രാജ്യത്തെ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചു. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 4.22 രൂപയും ഡീസലിന് 4.34 രൂപയുമാണ് വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വില 2021 ൽ 26 മടങ്ങ് വർധിച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 7.46 രൂപയും 7.60 രൂപയുമാണ് വർധിച്ചത്. അസംസ്കൃത എണ്ണ വില‌ ഉയർ‌ന്നാൽ‌ ചില്ലറ വിൽ‌പന വില വീണ്ടും ഉയരാനാണ് സാധ്യത.

Published by: Rajesh V
First published: April 4, 2021, 11:07 AM IST